കുവൈത്ത് സിറ്റി: നിർമാണത്തിലെ അപാകത മൂലമുണ്ടായ പ്രശ്നങ്ങൾക്ക് വെള്ളപ്പൊക്ക നഷ്ടപരിഹാരം നൽകില്ലെന്ന് നഷ്ടപരിഹാര സെൽ വകുപ്പ് മേധാവി മന്ത്രി ഹിന്ദ് അസ്സബീഹ് വ്യക്തമാക്കി. കെട്ടിടത്തിെൻറ മേൽക്കൂര ചോർന്നത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് നഷ്ടപരിഹാരം തേടി നിരവധി അപേക്ഷകർ ബന്ധപ്പെട്ട വകുപ്പിനെ സമീപിച്ചതിനെ തുടർന്നാണ് മന്ത്രി ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.
ഇത്തരം അപേക്ഷകൾ പ്രാഥമിക ഘട്ടത്തിൽ തന്നെ തള്ളുകയാണ്. മറ്റുള്ള ഒാരോ അപേക്ഷയും പഠിച്ച് ന്യായമായവ കണ്ടെത്താനും നഷ്ടപരിഹാര തുക നിശ്ചയിക്കാനും അഞ്ച് സമിതികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങൾ, റിയൽ എസ്റ്റേറ്റ്, ഫർണിച്ചറുകൾ തുടങ്ങിയവയുടെ മാനദണ്ഡങ്ങൾ വ്യത്യസ്തമായിരിക്കും. മേൽക്കൂര ചോർന്ന് ഫർണിച്ചറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും നശിച്ചാലും നഷ്ടപരിഹാരം നൽകില്ല. ഇതും നിർമാണത്തിലെ അപാകതയുടെ പരിധിയിലാണ് പെടുത്തുക.
തെരുവുകളിൽ വെള്ളംപൊങ്ങിയും ഇത് വീട്ടിലേക്ക് കയറിയും ഉണ്ടായ നഷ്ടങ്ങൾക്ക് മാത്രമാണ് സർക്കാർ സഹായധനം നൽകുക. സ്വത്തിെൻറ ഉടമയാണ്, പാട്ടക്കാരനല്ല നഷ്ടപരിഹാരത്തിന് അപേക്ഷ നൽകേണ്ടതെന്നും മന്ത്രി വ്യക്തമാക്കി. വാടകക്കാർ നൽകുന്ന അപേക്ഷ പരിഗണിക്കില്ല. വാടകക്കെടുത്ത വാഹനങ്ങൾക്ക് വെള്ളപ്പൊക്കത്തിൽ കേടുപാടുണ്ടായാലും ഉടമ തന്നെയാണ് നഷ്ടപരിഹാരത്തിന് അപേക്ഷിക്കേണ്ടത്. ഡിസംബർ ആറുവരെ അപേക്ഷ സമർപ്പിക്കാനുള്ള അവസരം. സ്വദേശികൾക്കും വിദേശികൾക്കും ഷാമിയയിലെ ആസ്ഥാനത്ത് എത്തി നേരിട്ടും ധനകാര്യ മന്ത്രാലയത്തിെൻറ വെബ് സൈറ്റ് വഴി ഓൺലൈനായും അപേക്ഷ സമർപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.