കുവൈത്ത് സിറ്റി: ഇറാഖിൽനിന്ന് രാജ്യത്തേക്ക് ഭക്ഷ്യയുൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. കുവൈത്ത് ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട ഉന്നത സമിതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ബസറയിലും സമീപ പ്രദേശങ്ങളും കോളറ റിപ്പോർട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിൽ ഒക്ടോബർ 17 മുതൽക്കാണ് ഇറാഖിൽനിന്ന് ഭക്ഷ്യസാധനങ്ങൾ ഇറക്കുമതി ചെയ്യാൻ അധികൃതർ വിലക്കേർപ്പെടുത്തിയിരുന്നത്. ഇറാഖ് കോളറമുക്തമായെന്ന ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനത്തിെൻറ അടിസ്ഥാനത്തിലാണ് ഇറക്കുമതി പുനരാരംഭിക്കുന്നതെന്ന് സമിതി സെക്രട്ടറി എൻജി. ആദിൽ അൽ സുവൈത്ത് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. കുവൈത്ത് ഇറക്കുമതി വിലക്ക് പ്രഖ്യാപിച്ചത് പൊതുവെ ക്ഷാമവുംദുരിതവും നേരിടുന്ന ഇറാഖിനെ വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു. വിലക്ക് നീക്കിയത് ഇറാഖിന് ആശ്വാസമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.