കുവൈത്ത് സിറ്റി: ബെലറൂസും കുവൈത്തും സഹകരണ കരാറിൽ ഒപ്പുവെച്ചു. നിയമ മേഖലയിൽ പരസ്പരം സഹകരണം ഉറപ്പാക്കുന്ന കാര്യത്തിലാണ് ഇരുരാജ്യങ്ങളും ധാരണയിലെത്തിയത്. കുവൈത്ത് നീതിന്യായ മന്ത്രാലയത്തിലെ നിയമകാര്യ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി സകരിയ അൽ അൻസാരിയാണ് ബെലറൂസ് നീതിന്യായ മന്ത്രാലയവുമായി ധാരണപ്പത്രത്തിൽ ഒപ്പിട്ടത്. ധാരണപ്പത്രത്തിൽ മാത്രമാണ് ഇപ്പോൾ ഒപ്പിട്ടതെന്നും ഇരു രാജ്യങ്ങളിലെയും നീതിന്യായ മന്ത്രിമാർ ഒപ്പുവെക്കുന്നതോടെ മാത്രമേ കരാർ പ്രാബല്യത്തിലാകുകയുള്ളൂവെന്നും സകരിയ അൽ അൻസാരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.