കുവൈത്ത് സിറ്റി: പള്ളികളിലെ ഇമാമുമാരുടെയും ബാങ്കുവിളിക്കുന്നവരുടെയും കഴിവുകൾ വർധിപ്പിക്കുന്നതിന് പരിശീലന ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങുന്നത് പരിഗണനയിലാണെന്ന് ഔഖാഫ്-ഇസ്ലാമികകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഫരീദ് ഇമാദി പറഞ്ഞു. കഴിഞ്ഞവർഷത്തെ ഔദ്യോഗിക ഹജ്ജ് സംഘത്തെ ആദരിക്കാനായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പ്രാവശ്യം കുവൈത്തിൽനിന്ന് ഹജ്ജിന് പോയവർക്കുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിലും മറ്റും വിജയിച്ച സംഘാംഗങ്ങളെ ഫരീദ് ഇമാദി അഭിനന്ദിച്ചു. അടുത്ത ഏപ്രിൽ മാസത്തോടെ ഔഖാഫ്-ഇസ്ലാമികകാര്യ മന്ത്രാലയത്തിെൻറ ആസ്ഥാനം റിഗ്ഗഇയിലെ പുതിയ കെട്ടിടത്തിലേക്ക് മാറും. പുതിയ കെട്ടിടത്തിെൻറ നിർമാണ പ്രവൃത്തികൾ പൂർത്തിയായിട്ടുണ്ട്. അറ്റകുറ്റപ്പണികളും ഫർണിഷിങ് ജോലികളും മാത്രമാണ് ബാക്കിയുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.