ഫഹാഹീൽ: അൽ മദ്റസത്തുൽ ഇസ്ലാമിയ ഫഹാഹീൽ ബ്രാഞ്ച് അധ്യാപക^ രക്ഷാകർതൃ സംഗമം നടത്തി . ശിഫ അൽ ജസീറ ജനറൽ മാനേജർ ഡയറക്ടർ റിസ്വാൻ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. പുതുതായി തുടങ്ങിയ ‘ഹെവൻസ്’ പാഠ്യ പദ്ധതിയെക്കുറിച്ച് ഫഹാഹീൽ ഇംഗ്ലീഷ് മദ്റസ ഫോർ ഇസ്ലാമിക് സ്റ്റഡീസ് പ്രിൻസിപ്പൽ സമീർ മുഹമ്മദ് വിവരിച്ചു. വാർഷിക പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
ഡോ. സാദിഖ്, ഡോ. അബ്ദുൽ ഖാദർ, കെ. റഫീഖ് ബാബു, എൻ.സി. ബഷീർ, കെ. മൊയ്തു, നിസാമുദ്ദീൻ, കെ. ഹാരിസ്, സബീർ, അബ്ദുൽ ജബ്ബാർ, ഫാഇസത്ത്, സമീറ, ശബാന എന്നിവർ സമ്മാനവിതരണം നടത്തി. നിയാസ് ഇസ്ലാഹി, ഉസാമ അബ്ദുൽ റസാഖ് എന്നിവർ നിയന്ത്രിച്ചു. മദ്റസ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ മുഹമ്മദ് ഫൈസൽ ഖുർആൻ പാരായണം നടത്തി. പി.ടി.എ പ്രസിഡൻറ് അബ്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു. മദ്റസ പ്രിൻസിപ്പൽ എം.കെ. നജീബ് സ്വാഗതം പറഞ്ഞു. കെ.ഐ.ജി വിദ്യാഭ്യാസ വകുപ്പ് കൺവീനർ അബ്ദുൽ റസാഖ് നദ്വി ഉദ്ബോധനവും പ്രാർഥനയും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.