സാൽമിയ: സൗഹൃദവും നൈപുണികളുടെ പങ്കുവെക്കലും ലക്ഷ്യമാക്കി രിസാല സ്റ്റഡി സർക്കിൾ ടീം വിസ്ഡം അംഗങ്ങൾ മാസം തോറും കുവൈത്തിലെ വ്യത്യസ്ത ഏരിയകളിൽ നടത്തി വരുന്ന വിസ്ഡം ഈവുകളുടെ നാഷനൽ തല സംഗമമായ കോൺക്ലേവ് സമാപിച്ചു. കുവൈത്തിലെ നാല് സെൻട്രലുകളിൽ നിന്നുള്ള ടീം വിസ്ഡം അംഗങ്ങളാണ് സാൽമിയ ഐ.സി.എഫ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ ഒത്തുചേർന്നത്. വിവിധ പരിശീലന സെഷനുകൾക്ക് അബ്ദുല്ല വടകര, സലീം മാസ്റ്റർ കൊച്ചനൂർ എന്നിവർ നേതൃത്വം നൽകി. കോൺക്ലേവിെൻറ ഭാഗമായി കുവൈത്തിൽ വിവിധ സെൻട്രലുകൾക്ക് കീഴിൽ ഓൺലൈൻ ഗൈഡൻസ് സെൻററുകൾക്ക് രൂപം നൽകും. ഐ.സി.എഫ് പ്രസിഡൻറ് അഹമ്മദ് കെ. മാണിയൂർ ഉദ്ഘാടനം നിർവഹിച്ചു. വിസ്ഡം കൺവീനർ എൻജിനീയർ റാഷിദ് ചെറുശോല പരിപാടികൾ നിയന്ത്രിച്ചു. സ്വാദിഖ് കൊയിലാണ്ടി, ജാഫർ ചപ്പാരപ്പടവ്, ശിഹാബ് വാണിയന്നൂർ തുടങ്ങിയവർ പങ്കെടുത്തു. ജസാം കുണ്ടുങ്ങൽ സ്വാഗതവും അനസ് എടമുട്ടം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.