കുവൈത്ത് സിറ്റി: ഇസ്ലാഹി സെൻറര്‍ കുവൈത്ത് പ്രവർത്തക കൺവെൻഷനും സ്നേഹ സംഗമവും സ ംഘടിപ്പിക്കുന്നു. പ്രവർത്തക കൺവെൻഷൻ വെള്ളിയാഴ്ച ജുമുഅക്ക് ശേഷം ഫഹാഹീൽ തക്കാര ഓഡിറ്റോറിയത്തിൽ നടത്തും. നിച്ച് ഓഫ് ട്രൂത്ത് ഭാരവാഹിയും വാഗ്മിയുമായ സുബൈർ പീടിയേക്കൽ സംബന്ധിക്കും. വൈകീട്ട് എേട്ടാടെ അവസാനിക്കുന്ന കൺെവൻഷനിൽ ഇസ്ലാഹി സെൻറർ പ്രസിഡൻറ് എം.ടി. മുഹമ്മദ് അധ്യക്ഷത വഹിക്കും. ശനിയാഴ്ച വൈകീട്ട് ഏഴിന് ഫർവാനിയ മെട്രോ മെഡിക്കൽ ഹാളിലാണ് സ്നേഹസംഗമം. സംഗമത്തിൽ ‘മതത്തെ അറിയുക’ എന്ന വിഷയത്തിൽ സുബൈർ പീടിയേക്കൽ മുഖ്യ പ്രഭാഷണം നടത്തും. കൂടുതൽ വിവരങ്ങൾക്ക് 96652669, 66657387, 66504327.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.