കൊയിലാണ്ടി ഫെസ്റ്റിനെത്തിയ കലാകാരന്മാരെ വിമാനത്താവളത്തിൽ സ്വീകരിക്കുന്നു
കുവൈത്ത് സിറ്റി: കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് വാർഷിക പരിപാടി ‘കൊയിലാണ്ടി ഫെസ്റ്റ് 2023’ വെള്ളിയാഴ്ച അബ്ബാസിയ ആസ്പയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിൽ നടക്കും. പ്ലേബാക്ക് സിങ്ങർ അതുൽ നറുകര, സജിലി സലീം, കോമഡി ഉത്സവം ഫെയിം മഹേഷ് കുഞ്ഞിമോൻ, സിങ്ങർ സലീൽ സലീം, ജിയോ ആന്റോ, കീബോർഡിസ്റ്റ് ബിലാൽ കെയ്സ്, ഡ്രമ്മർ ജിയോ ജേക്കബ്, തബലിസ്റ്റ് അബ്ദുൽ ഹകീം എന്നിവർ പരിപാടിയിൽ പങ്കെടുക്കും.
കുവൈത്ത് ഇന്റർനാഷനൽ എയർപോർട്ടിൽ കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ ഭാരവാഹികൾ കലാകാരൻമാർക്ക് സ്വീകരണം നൽകി. വൈകീട്ട് അഞ്ചിന് ആരംഭിക്കുന്ന പരിപാടിയിൽ ഇവർ നയിക്കുന്ന ഗാനമേളയോടൊപ്പം കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ വനിത വിങ്ങിന്റെ നേതൃത്വത്തിൽ കിഡ്സ് ഫാഷൻ ഷോ, കുവൈത്തിലെ കലാകാരന്മാർ അണിയിച്ചൊരുക്കുന്ന ഡാൻസ് എന്നിവ അടക്കമുള്ള കലാപരിപാടികളും ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.