കുവൈത്ത് കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മിറ്റി നടത്തി വരുന്ന ‘ഹിറ സേവിങ് സ്കീം’
അഞ്ചാം വാർഷിക സംഗമം
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മിറ്റി നടത്തി വരുന്ന ‘ഹിറ സേവിങ് സ്കീന്റെ’ അഞ്ചാം വാർഷിക സംഗമവും ‘സാമ്പത്തിക ആസൂത്രണം പ്രവാസികളിൽ’ വിഷയത്തിൽ ഉദ്ബോധനവും സംഘടിപ്പിച്ചു.
ഫർവാനിയ ഫ്രണ്ട് ലൈൻ ഹാളിൽ നടന്ന സംഗമം കുവൈത്ത് കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് ഫാറൂഖ് ഹമദാനി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇ.കെ. റഫീഖ് അധ്യക്ഷത വഹിച്ചു. കെ.എം.സി.സി ജില്ല കൗൺസിൽ അംഗം കോയ കക്കോടി ഉദ്ബോധന ക്ലാസ് നയിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് എം.ആർ. നാസർ ഹിറയുടെ പുതിയ പദ്ധതി പ്രഖ്യാപനം നടത്തി. കെ.എം.സി.സി മണ്ഡലം ജനറൽ സെക്രട്ടറി സലീം ഹാജി പാലോത്തിൽ ഹിറ സേവിങ് സ്കീം പദ്ധതി വിശദീകരിച്ചു.
സംസ്ഥാന ട്രഷറർ ഹാരിസ് വള്ളിയോത്ത്, കോഴിക്കോട് ജില്ല കെ.എം.സി.സി ജനറൽ സെക്രട്ടറി അസീസ് പേരാമ്പ്ര, സംസ്ഥാന ഉപദേശക സമിതിയംഗം കൊടക്കാട്ട് ഇബ്രാഹിം ഹാജി, റഷീദ് പയന്തോങ്ങ് എന്നിവർ സംസാരിച്ചു. മജീദ് മുറിച്ചാണ്ടി ഖിറാഅത്ത് നടത്തി. ഹിറ കോർ കമ്മിറ്റി ജനറൽ കൺവീനർ സിറാജ് ചേനോളി സ്വാഗതവും ട്രഷറർ ഇഖ്ബാൽ ചീരാങ്കണ്ടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.