കുവൈത്ത് 20 കോടി ദീനാറിന്റെ കടപ്പത്രം ഇറക്കുന്നു

കു​വൈ​ത്ത്സി​റ്റി: കു​വൈ​ത്ത് സെ​ൻ​ട്ര​ൽ ബാ​ങ്ക് 20 കോ​ടി ദീ​നാ​റി​ന്റെ ക​ട​പ്പ​ത്രം ഇ​റ​ക്കു​ന്നു. മൂ​ന്ന് മാ​സ കാ​ല​പ​രി​ധി​യു​ള്ള ബോ​ണ്ടി​ന് 4.125 ശ​ത​മാ​ന​മാ​ണ് വ​രു​മാ​നം ന​ൽ​കു​ക. ബ​ജ​റ്റ് ക​മ്മി നി​ക​ത്താ​നാ​ണ് ക​ട​മെ​ടു​ക്കു​ന്ന​ത്. ആ​ഗോ​ള അ​നി​ശ്ചി​താ​വ​സ്ഥ​ക​ൾ കാ​ര​ണം കു​വൈ​ത്തി​ന്റെ മു​ഖ്യ വ​രു​മാ​ന​മാ​യി പെ​ട്രോ​ളി​യം വി​ല ഇ​ടി​ഞ്ഞ​താ​ണ് ബ​ജ​റ്റ് ക​മ്മി വ​ർ​ധി​ക്കാ​ൻ കാ​ര​ണം.

അ​ടു​ത്ത ഏ​താ​നും വ​ർ​ഷ​ത്തേ​ക്ക് ബ​ജ​റ്റ് ക​മ്മി​യു​ണ്ടാ​വു​മെ​ന്നാ​ണ് പ്ര​വ​ച​നം. 30 വ​ർ​ഷ​ത്തി​ൽ കൂ​ടാ​ത്ത കാ​ലാ​വ​ധി ക​ണ​ക്കാ​ക്കി 25 ശ​ത​കോ​ടി ദീ​നാ​ർ വ​രെ ക​ട​മെ​ടു​ക്കു​ന്ന​തി​ന്​ കു​വൈ​ത്ത്​ മ​ന്ത്രി​സ​ഭ നേ​ര​ത്തേ അം​ഗീ​കാ​രം ന​ൽ​കി​യി​ട്ടു​ണ്ട്. 

Tags:    
News Summary - Kuwait issues 20 crore dinar bond

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.