കു​വൈ​ത്തി​ൽ ന​ട​ന്ന കാ​ർ റേ​സി​ങ്

ആ​വേ​ശ​മാ​യി കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര കാ​ർ റേ​സ്

കു​വൈ​ത്ത് സി​റ്റി: മോ​ട്ടോ​ർ ടൗ​ൺ സ​ർ​ക്യൂ​ട്ടി​ൽ ന​ട​ന്ന കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര ഹാ​ൻ​കൂ​ക് റേ​സ് ആ​വേ​ശ​മാ​യി. കു​വൈ​ത്തി​ൽ ആ​ദ്യ​മാ​യി ന​ട​ന്ന അ​ന്താ​രാ​ഷ്ട്ര മ​ത്സ​രം വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗ​ത​യും നി​യ​ന്ത്ര​ണ​വും​കൊ​ണ്ട് കാ​ണി​ക​ൾ​ക്ക് കൗ​തു​ക​മാ​യി. ര​ണ്ടു ദി​വ​സ​മാ​യി ന​ട​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ജി.​ടി-3 വി​ഭാ​ഗ​ത്തി​ൽ സി.​പി റേ​സി​ങ് ടീം, 992 ​വി​ഭാ​ഗ​ത്തി​ൽ റെ​ഡ് കാ​മ​ൽ ടീം ​എ​ന്നി​വ​ർ ജേ​താ​ക്ക​ളാ​യി.


ജി.​ടി.​എ​ക്സ് വി​ഭാ​ഗ​ത്തി​ൽ ലീ​പോ​ർ​ട്ട് മോ​ട്ടോ​ർ സ്പോ​ർ​ട്ട് ടീം ​ഒ​ന്നാ​മ​തെ​ത്തി. ജി.​ടി.​ആ​റി​ൽ സെ​ൻ​ട്രി മോ​ട്ടോ​ർ സ്പോ​ർ​ട്ട് ജേ​താ​ക്ക​ളാ​യി. ടി.​സി.​ആ​റി​ൽ ബി.​ബി.​ആ​ർ, ടി.​സി ഇ​ന​ത്തി​ൽ ടീം ​ഹോ​വ​റും ഒ​ന്നാ​മ​തെ​ത്തി. 20 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 66ല​ധി​കം റേ​സ​ർ​മാ​ർ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. 12 മ​ണി​ക്കൂ​റോ​ളം മ​ത്സ​രം നീ​ണ്ടു. 

Tags:    
News Summary - Kuwait International Car Race

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.