കുവൈത്ത് താരങ്ങൾ പരിശീലനത്തിൽ
കുവൈത്ത് സിറ്റി: പത്താമത് അറബ് പുരുഷ ഹാൻഡ്ബാൾ ചാമ്പ്യൻഷിപ്പിന് തിങ്കളാഴ്ച കുവൈത്തിൽ തുടക്കമാകും. 20 വർഷത്തിനു ശേഷം നടക്കുന്ന ടൂർണമെന്റിൽ കുവൈത്ത്, സൗദി അറേബ്യ, ബഹ്റൈൻ, ഖത്തർ, യു.എ.ഇ, ഇറാഖ്, ഈജിപ്ത്, തുനീഷ്യ, മൊറോക്കോ എന്നീ ഒമ്പത് ടീമുകൾ പങ്കെടുക്കും.
പങ്കെടുക്കുന്ന ടീമുകളെ മൂന്ന് പേർ വീതമുള്ള മൂന്ന് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. ബഹ്റൈൻ, ഈജിപ്ത്, ഇറാഖ് (ഗ്രൂപ് -എ), ഖത്തർ, സൗദി അറേബ്യ, തുനീഷ്യ (ഗ്രൂപ് -ബി), കുവൈത്ത്, യു.എ.ഇ, മൊറോക്കോ (ഗ്രൂപ്- സി) എന്നിങ്ങനെയാണ് ടീമുകൾ. ഓരോ ഗ്രൂപ്പിലെയും വിജയികൾ നേരിട്ട് സെമി ഫൈനലിലേക്ക് യോഗ്യത നേടും. മൂന്നു ഗ്രൂപ്പുകളിൽ ഏറ്റവും ഉയർന്ന പോയന്റുള്ള രണ്ടാം സ്ഥാനത്തെത്തിയ ടീമും സെമി ഫൈനലിലെത്തും.തിങ്കളാഴ്ച ആദ്യ ദിനത്തിൽ ഇറാഖ് - ബഹ്റൈൻ, ഖത്തർ - സൗദി അറേബ്യ, കുവൈത്ത് - മൊറോക്കോ എന്നിങ്ങനെയാണ് മത്സരങ്ങൾ. ഈ മാസം 11 നാണ് ഫൈനൽ.
1975ലാണ് അറബ് ഹാൻഡ്ബാൾ ഫെഡറേഷൻ (എ.എച്ച്.എഫ്) സ്ഥാപിതമായത്. റിയാദിലാണ് ആസ്ഥാനം. ഇതിൽ 16 അറബ് ഹാൻഡ്ബാൾ ഫെഡറേഷനുകൾ ഉൾപ്പെടുന്നു. ഇന്റർനാഷനൽ ഹാൻഡ്ബാൾ ഫെഡറേഷനുമായി അഫിലിയേറ്റ് ചെയ്താണ് പ്രവർത്തനം.മത്സരത്തിന് പൂർണ സജ്ജമാണെന്ന് കുവൈത്ത് പരിശീലകൻ ആരോൺ ക്രിസ്റ്റ്യൻസൺ പറഞ്ഞു. സ്വന്തം നാട്ടിൽ നടക്കുന്ന മത്സരത്തിൽ വിജയപ്രതീക്ഷയിലാണ് കുവൈത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.