കുവൈത്ത് സിറ്റി: മഴക്കാലത്തിന് മുന്നോടിയായി കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയം തയാറെടുപ്പ് തുടങ്ങി. തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണി വേഗത്തിലാക്കുകയും ഒാടകൾ വൃത്തിയാക്കുകയുമാണ് പ്രധാനമായും ചെയ്യാനുള്ളത്.
കഴിഞ്ഞ നവംബറിലുണ്ടായ ശക്തമായ മഴയിൽ കുവൈത്തിൽ വെള്ളപ്പൊക്കമുണ്ടായിരുന്നു. ഒാടകളിൽ ഒഴുക്ക് തടസ്സപ്പെട്ടതാണ് വെള്ളപ്പൊക്കത്തിന് ആക്കം കൂട്ടിയത്.
മഴവെള്ളം കെട്ടിനിൽക്കാതെ സുഗമമായി ഒലിച്ചുപോകുന്നതിന് ഓവുചാലുകളുടെയും മാൻഹോളുകളുടെയും കാര്യക്ഷമത ഉറപ്പുവരുത്തും.
കഴിഞ്ഞ മഴക്കാലത്ത് ഗതാഗതത്തിന് തടസ്സം ഉണ്ടാക്കുന്ന തരത്തിൽ റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ട ഭാഗങ്ങളിൽ അടിയന്തര പ്രാധാന്യത്തോടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കും. റോഡുകൾ വ്യാപകമായി തകരുകയും ചെയ്തു.
അറ്റകുറ്റപ്പണി വിഭാഗത്തിൽ കൂടുതൽ ജീവനക്കാരെയും പുതിയ ഉപകരണങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.
റോഡുകളിലെ കുഴികള്‍ വെറും മൂന്നു മിനിറ്റ് കൊണ്ട് അടക്കാൻ കഴിയുന്ന ‘വെലോസിറ്റി’ എന്ന യന്ത്രം അഹ്മദി ഗവർണറേറ്റിൽ പ്രവർത്തിച്ചുതുടങ്ങി. വരും ദിവസങ്ങളില്‍ രാജ്യത്തെ മുഴുവന്‍ ഗവര്‍ണറേറ്റുകളിലേക്കും വ്യാപിപ്പിക്കും.
മിനിറ്റുകൾക്കുള്ളിൽ ഗതാഗതം പുനരാരംഭിക്കാൻ കഴിയുമെന്നതിനൊപ്പം മികച്ച ഉപരിതലവും സാധ്യമാക്കുന്നതാണ് ‘വെലോസിറ്റി’.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.