അവധിക്ക്​ പോയ പ്രവാസി നാട്ടിൽ നിര്യാതനായി

കുവൈത്ത്​ സിറ്റി: കുവൈത്തിൽനിന്ന്​ അവധിക്ക്​ നാട്ടിൽ പോയ പ്രവാസി ഹൃദയ സ്​തംഭനം മൂലം മരിച്ചു. കാസർകോട്​ ആരിക്കാടി കുന്നിൽ ഖിളർ ജുമാ മസ്ജിദിന് മുൻവശം താമസിക്കുന്ന ബന്നങ്കുളം മുഹമ്മദ് ഹാജി ആദമി​െൻറ മകൻ സാദിഖ് (35) ആണ്​ മരിച്ചത്​. സാമൂഹിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. അഞ്ചുമാസം മുമ്പ്​ നാട്ടിൽ പോയി തിരിച്ചുവരാൻ കഴിയാതിരിക്കുകയായിരുന്നു. ​സഹോദരങ്ങൾ: അബ്​ദുറഹ്‌മാൻ, ഉസ്മാൻ, മുനീർ (മൂവരും കുവൈത്ത്​), ഹമീദ്, ഇർഷാദ്, ഫൈസൽ. മാതാവ്​: നഫീസ. ഭാര്യ: ഷഹീന. മക്കൾ: സഹ്​സിൻ, സഹ്​സാൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.