സുഡാനിൽ റെഡ് ക്രസന്റ് സൊസൈറ്റി അംഗങ്ങൾ സഹായ വിതരണത്തിൽ
കുവൈത്ത് സിറ്റി: ആഭ്യന്തര സംഘർഷം മൂലം ദുരിതം അനുഭവിക്കുന്ന സുഡാനിലെ ജനങ്ങൾക്ക് ഭക്ഷണവും മെഡിക്കൽ സാമഗ്രികളും വിതരണം ചെയ്തതായി കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.എസ്) അറിയിച്ചു. ഖത്തർ റെഡ് ക്രസന്റ്, സുഡാനീസ് റെഡ് ക്രസന്റ് സൊസൈറ്റികളുടെ പങ്കാളിത്തത്തോടെയാണ് സഹായവിതരണം. സുഡാൻ തലസ്ഥാനമായ ഖർത്തൂമിൽ അഭയം പ്രാപിക്കുന്ന ദുരിതബാധിതരായ സുഡാനീസ് കുടുംബങ്ങൾക്കാണ് മുൻഗണന നൽകിയത്.
1,750 ഭക്ഷണ കിറ്റുകളും ദുരിതാശ്വാസ സാമഗ്രികളും വിതരണം ചെയ്തതായി റെഡ് ക്രസന്റ് ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ.ഹിലാൽ അൽ സയർ പറഞ്ഞു. യാത്രക്കാർക്ക് 2,000 റെഡി മീൽസും, പോർട്ട് സുഡാനിൽനിന്ന് പുറപ്പെടുന്നവർക്ക് 1,500 ആരോഗ്യ സാമഗ്രികളും വിതരണം ചെയ്തു.
കുവൈത്ത് നേതൃത്വത്തിന്റെ നിർദേശങ്ങളുടെയും ഇരു രാജ്യങ്ങളിലെയും ജനങ്ങളെ ബന്ധിപ്പിക്കുന്ന സാഹോദര്യ ബന്ധങ്ങളുടെയും അടിസ്ഥാനത്തിലാണ് സഹായ വിതരണമെന്നും അദ്ദേഹം പറഞ്ഞു. സുഡാനിലേക്ക് ഭക്ഷണവും മെഡിക്കൽ സാമഗ്രികളും എത്തിക്കാൻ കുവൈത്ത് മന്ത്രിസഭ തീരുമാനം എടുത്തിരുന്നു. വ്യാഴാഴ്ച കുവൈത്തിൽനിന്നുള്ള വിമാനം സുഡാനിൽ എത്തുകയുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.