കുവൈത്തിൽ 152 പേർക്ക്​ കോവിഡ്​; 164 പേർക്ക്​ രോഗമുക്​തി

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ഇതാദ്യമായി കോവിഡ്​ സ്ഥിരീകരണത്തേക്കാൾ അധികം രോഗമുക്​തി. 164 പേർ രോഗമുക്​തി നേട ിയപ്പോൾ 64 ഇന്ത്യക്കാർ ഉ​ൾപ്പെടെ 152 പേർക്ക്​ മാത്രമാണ്​ പുതുതായി വൈറസ്​ ബാധ സ്ഥിരീകരിച്ചത്​. ഇതുവരെ 3440 പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​.

1176 പേർ രോഗമുക്​തി നേടി. 2254 പേരാണ്​ ചികിത്സയിലുള്ളത്​. ഇതിൽ 30 പേരുടെ നില ഗുരുതരമാണ്​. 61 വയസ്സുള്ള ഇന്ത്യക്കാരൻ മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ്​ മരണം 23 ആയി.

ചൊവ്വാഴ്​ച വൈറസ്​ സ്ഥിരീകരിച്ചവരിൽ 15 പേർ വിദേശത്തുനിന്ന്​ വന്നവരും 128 പേർ നേരത്തെ സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവരുമാണ്​. ഒമ്പതുപേർക്ക്​ ഏതുവഴിയാണ്​ വൈറസ്​ ബാധിച്ചതെന്ന്​ ​കണ്ടെത്തിയിട്ടില്ല.

Tags:    
News Summary - kuwait covid updates gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.