കുവൈത്തിൽ മൊബൈൽ കോവിഡ്​ പരിശോധന സംവിധാനം ഉടൻ

കുവൈത്ത്​ സിറ്റി: കുവൈത്തിൽ സഞ്ചരിക്കുന്ന ​കോവിഡ്​ പരിശോധന കേന്ദ്രങ്ങൾ ആരംഭിക്കാൻ പദ്ധതി. നിലവിൽ ആരോഗ്യ മന്ത്രാലയം രാജ്യത്തി​​െൻറ വിവിധ ഭാഗങ്ങളിൽ ക്യാമ്പ്​ ചെയ്​ത്​ ഫീൽഡ്​ പരിശോധന നടത്തിവരുന്നുണ്ട്​. പ്രത്യേക വ ാഹനത്തിൽ സഞ്ചരിച്ച്​ പരിശോധന നടത്തുന്ന സംവിധാനമാണ്​ ആലോചിക്കുന്നത്​.

കോവിഡ്​ ബാധിതരുടെ എണ്ണം വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഇത്​ ഏറെ ഉപകാരമാവും. പരി​ശോധന കേന്ദ്രത്തിൽ തിരക്ക്​ കൂടി അതുവ​ഴി വൈറസ്​ വ്യാപനം സംഭവിക്കുന്നത്​ ഒഴിവാക്കാനും ​കോവിഡ്​ സംശയിക്കുന്നവരുടെ അടുത്തേക്ക്​ ചെന്ന്​ മൊബൈൽ സംവിധാനം ഉപകരിക്കും. നേരത്തെ വിദേശത്തുനിന്ന്​ വന്നവർക്ക്​ മിഷ്​രിഫ്​ എക്​സിബിഷൻ സ​െൻററിൽ ക്യാമ്പ്​ ഒരുക്കി പരിശോധന നടത്തിയിരുന്നു. ജനസംഖ്യയുമായി താരതമ്യം ചെയ്യു​േമ്പാൾ ഏറ്റവും കൂടുതൽ പേർക്ക്​ കോവിഡ്​ പരിശോധന നടത്തിയ രാജ്യം കുവൈത്ത്​ ആണ്​.

Tags:    
News Summary - Kuwait covid 19 test kit-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.