കുവൈത്തിൽ ഒമ്പത്​ ഇന്ത്യക്കാർ ഉ​ൾപ്പെടെ 20 പേർക്ക്​ കൂടി കോവിഡ്​

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ഒമ്പത്​ ഇന്ത്യക്കാർ ഉൾപ്പെടെ 20 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതോടെ വൈറസ ്​ സ്ഥിരീകരിച്ചവരുടെ എണ്ണം 255 ആയി.

മൂന്നുപേർ ഞായറാഴ്​ച രോഗമുക്​തി നേടി. ആകെ രോഗമുക്​തി നേടിയവരുടെ എണ്ണം 67 ആയി. ബാക്കി 188 പേരാണ്​ ചികിത്സയിലുള്ളത്​. തീവ്രപരിചരണ വിഭാഗത്തിലാണുള്ളവരുടെ എണ്ണം ഒന്ന്​ വർധിച്ച്​ 12 ആയി​.

വിദേശത്തുനിന്ന്​ പുതുതായി കൊണ്ടുവന്ന സ്വദേശികളെ കൂടി ചേർത്ത്​ നിരീക്ഷണ ക്യാമ്പിലുള്ളവരുടെ എണ്ണം 1231 ആയി വർധിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവരാണ്​ ഒമ്പത്​ ഇന്ത്യക്കാർ.

വൈറസ്​ ബാധിതരുമായി സമ്പർക്കം പുലർത്തിയ മൂന്ന്​ ബംഗ്ലാദേശ്​ പൗരന്മാർ, ലണ്ടനിൽനിന്ന്​ തിരിച്ചുവന്ന ആറ്​ സ്വദേശികളും ഒരു ഫിലിപ്പീൻ പൗരനും, സൗദിയിൽനിന്ന്​ വന്നവരുമായി സമ്പർക്കം പുലർത്തിയ ഒരു കുവൈത്തി എന്നിവർക്കാണ്​ ഇന്ത്യക്കാരെ കൂടാതെ ഞായറാഴ്​ച കോവിഡ്​ സ്ഥിരീകരിച്ചത്​.


Tags:    
News Summary - Kuwait Covid 19 Latest Report -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.