കുവൈത്ത് ഇൻഫർമേഷൻ ആൻഡ് കൾചറൽ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുൽ റഹ്മാൻ അൽ
മുതൈരി യു.എ.ഇ യുവജനകാര്യ സഹമന്ത്രി
ഡോ.സുൽത്താൻ അൽ നെയാദിയും
കുവൈത്ത് സിറ്റി: യുവജന മേഖലകളിലെ ഉഭയകക്ഷി ബന്ധങ്ങളും സഹകരണവും മെച്ചപ്പെടുത്താൻ കുവൈത്തും യു.എ.ഇയും. ഇതിന്റെ ഭാഗമായി കുവൈത്ത് ഇൻഫർമേഷൻ ആൻഡ് കൾചറൽ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുൽ റഹ്മാൻ അൽ മുതൈരി യു.എ.ഇ യുവജനകാര്യ സഹമന്ത്രി ഡോ. സുൽത്താൻ അൽ നെയാദിയുമായി ചർച്ച നടത്തി.
ഇരു രാജ്യങ്ങളിലെയും യുവജന സ്ഥാപനങ്ങൾ തമ്മിലുള്ള സംയുക്ത പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തൽ, അനുഭവങ്ങൾ കൈമാറൽ, യുവജന പ്രവർത്തനങ്ങൾ വികസിപ്പിക്കൽ എന്നിവ സുസ്ഥിര വികസനം കൈവരിക്കുന്നതിന് സഹായിക്കുമെന്ന് അൽ മുതൈരി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം തുടരേണ്ടതിന്റെയും രാഷ്ട്രനേതൃത്വത്തിന്റെ നിർദേശങ്ങൾ നടപ്പാക്കേണ്ടതിന്റെയും ആവശ്യകതയും അൽ നയാദി യോഗത്തിൽ വ്യക്തമാക്കി.
ഗൾഫ് യുവതയുടെ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ ഏകീകൃത ഗൾഫ് കാഴ്ചപ്പാട് രൂപവത്കരിക്കേണ്ടതിന്റെ പ്രാധാന്യത്തിൽ ഇരുപക്ഷവും യോജിച്ചു. ഗൾഫ് യുവാക്കളെ ശാക്തീകരിക്കുന്നതിലും അവരുടെ അഭിലാഷങ്ങളെ പിന്തുണക്കുന്നതിലും ഇരുപക്ഷവും താൽപര്യം പ്രകടിപ്പിച്ചു. കൂടിക്കാഴ്ചയുടെ സ്മരണക്കായി ഇരുവരും സുവനീറുകൾ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.