അമീർ ചൊവ്വാഴ്ച ബഹ്‌റൈൻ സന്ദർശിക്കും

കുവൈത്ത് സിറ്റി: ഔദ്യോഗിക സന്ദർശനത്തിനായി അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ചൊവ്വാഴ്ച ബഹ്‌റൈനിലേക്ക് തിരിക്കും. കുവൈത്തും ബഹ്‌റൈനും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദർശനം.

ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുമായി അമീർ കൂടികാഴ്ച നടത്തും. വാണിജ്യം, സമ്പദ്‌വ്യവസ്ഥ, സൈബർ സുരക്ഷ, തുടങ്ങിയ വിവിധ മേഖലകളിലെ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തൽ കുവൈത്ത് സന്ദർശനത്തിന്റെ ലക്ഷ്യമാണ്.

പാരമ്പര്യമായി ശക്തമായ ബന്ധം നിലനിർത്തുന്ന രാജ്യങ്ങളാണ് കുവൈത്തും ബഹ്‌റൈനും. 1991-ലെ ഇറാഖി അധിനിവേശ വേളയിൽ ബഹ്റൈൻ കുവൈത്ത് പൗരന്മാരെ സ്വാഗതം ചെയ്യുകയും കുവൈത്തിന്റെ മോചനത്തിന് സംഭാവന നൽകുകയും ചെയ്തിരുന്നു.

അടുത്തിടെ വിദ്യാഭ്യാസ മേഖലയിൽ സഹകരണം വർധിപ്പിക്കൽ, കസ്റ്റംസ് കാര്യങ്ങൾ, വിവരങ്ങളുടെയും വാർത്തകളുടെയും കൈമാറ്റം, പരിസ്ഥിതി സംരക്ഷണം, സംസ്കാരം, കല, കൃഷി, സമുദ്ര വിഭവങ്ങൾ എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും സഹകരണ കരാറുകളിൽ ഒപ്പുവെക്കുകയുമുണ്ടായി. ചുമതല ഏറ്റെടുത്ത ശേഷം അമീർ അടുത്തിടെ സൗദി, ഒമാൻ രാഷ്ട്രങ്ങൾ സന്ദർശിച്ചിരുന്നു.

Tags:    
News Summary - Kuwait Ameer will visit Bahrain on tuesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.