കുവൈത്ത് സിറ്റി: രാജ്യം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന ഘട്ടത്തിൽ ജനങ്ങൾ ക്ഷമയും ആത്മവിശ്വാസവും കൈവിടരുതെന്ന് കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് പറഞ്ഞു. ഞായറാഴ്ച രാത്രി ഏഴിന് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരുമയും െഎക്യദാർഢ്യവും ത്യാഗവും കൈമുതലാക്കി കുവൈത്ത് ഇൗ പ്രതിസന്ധിയെ അതിജയിക്കുക തന്നെ ചെയ്യും. മഹാമാരിയായി വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യമാണിത്. ജനങ്ങളുടെ ജീവൻ രക്ഷിക്കുക എന്നതാണ് പ്രധാനം. നിലവിലെ സാഹചര്യം സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ മേഖലയിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ മുൻകൂട്ടിക്കണ്ട് പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്. വൈറസ് പ്രതിരോധ പ്രവർത്തനങ്ങളിൽ രാജ്യം സ്വീകരിച്ച നടപടികളിൽ അഭിമാനമുണ്ട്. ഇത് ജനങ്ങൾ െഎക്യദാർഡ്യം പ്രകടിപ്പിക്കേണ്ട സാഹചര്യമാണ്. ലോകമാകെ രണ്ട് ലക്ഷത്തിലധികം പേർ വൈറസ് ബാധിതരായി. നിർഭാഗ്യവശാൽ കുവൈത്തിനും ഇതിൽനിന്ന് മുക്തമാവാൻ കഴിഞ്ഞില്ല. രാജ്യം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന ഘട്ടത്തിൽ പാർലമെൻറും സർക്കാറും ഒരുമയോടെ പ്രവർത്തിക്കണമെന്ന് അമീർ ആവശ്യപ്പെട്ടു.
സ്വദേശികളും വിദേശികളുമായ മുഴുവൻ രാജ്യനിവാസികളുടെയും ആരോഗ്യ സംരക്ഷണത്തിന് ആവശ്യമായതെല്ലാം ചെയ്യാൻ അദ്ദേഹം സർക്കാറിനോട് ആവശ്യപ്പെട്ടു. വൈറസ് വ്യാപിക്കുന്നത് തടയാനുള്ള നടപടിക്രമങ്ങൾക്കിടെ ബുദ്ധിമുട്ട് അനുഭവിക്കുകയും സേവനം ചെയ്യുകയും ചെയ്ത വ്യക്തികൾക്കും സ്വകാര്യ മേഖലക്കും അമീർ നന്ദി അറിയിച്ചു. ആരോഗ്യ പ്രവർത്തകരുടെയും കഠിന പ്രയത്നം നടത്തുന്ന ഉദ്യോഗസ്ഥരുടെയും സന്നദ്ധ പ്രവർത്തകരുടെയും സേവനത്തെ അമീർ പ്രകീർത്തിച്ചു. വിദേശത്തുള്ള കുവൈത്ത് പൗരന്മാരെയും വിദ്യാർഥികളെയും സുരക്ഷിതമായി എത്രയും പെെട്ടന്ന് തിരിച്ചെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.