കുവൈത്ത് സിറ്റി: കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനെയും രാജ ്യത്തെയും അനാദരിക്കുന്നത് ഗുരുതര കുറ്റകൃത്യമാണെന്നും ഇത്തരം പ്രവർത്തനങ്ങളിലേ ർപ്പെടുന്നവർക്ക് വോട്ടവകാശം പോലും ഉണ്ടാവില്ലെന്നും ആഭ്യന്തരമന്ത്രി അനസ് അൽ സാലിഹ് പറഞ്ഞു. ട്വിറ്ററിലൂടെ അമീറിനെ അനാദരിക്കുന്ന പ്രസ്താവനകളിറക്കിയവരെ വോട്ടർപട്ടികയിൽനിന്ന് നീക്കിയതായും അദ്ദേഹം വ്യക്തമാക്കി. മുൻ പാർലമെൻറ് അംഗവും പ്രതിപക്ഷ ഇസ്ലാമിസ്റ്റ് ചേരിയിലെ പ്രമുഖ നേതാവുമായ മുസല്ലം അൽ ബർറാക് ഉൾപ്പെടെ നിരവധി പേർക്ക് ഇങ്ങനെ വോട്ടവകാശം നഷ്ടമായിട്ടുണ്ട്. അടുത്ത പാർലമെൻറ് തെരഞ്ഞെടുപ്പിന് വോട്ടർ പട്ടിക തയാറാക്കുന്ന പ്രക്രിയ ആരംഭിച്ചിട്ടുണ്ട്.
പുതുതായി വോട്ടർമാരെ ചേർക്കാനും നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാത്തവരെ പട്ടികയിൽനിന്ന് നീക്കാനും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
21 വയസ്സ് തികഞ്ഞ കുവൈത്ത് പൗരനായിരിക്കണം, പിതാവും കുവൈത്തി പൗരനാവണം, തെരഞ്ഞെടുപ്പ് സമയത്ത് കുവൈത്തിൽ താമസിക്കുന്നയാളാവണം എന്നീ നിബന്ധനകൾക്ക് വിധേയമായാണ് വോട്ടവകാശം. രാജ്യത്തിന് പുറത്തുള്ള പൗരന്മാർക്ക് വോട്ടില്ല. തടവുപുള്ളികൾ, 20 വർഷത്തിനിടെ പൗരത്വം നേടിയവർ, പൊലീസുകാർ, സൈനികർ, കൊടുംകുറ്റവാളികൾ എന്നിവർക്കും വോട്ടുണ്ടാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.