കുവൈത്ത് സിറ്റി: അടിയന്തര അറ്റകുറ്റപ്പണികൾക്കായി ശനിയാഴ്ച കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം താൽക്കാലികമായി അടച്ചിട്ടു. രാവിലെ 8.55 മുതൽ 10.25 വരെയാണ് വിമാനത്താവളം അടച്ചിട്ടത്.
റൺവേ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട അടിയന്തര സാങ്കേതിക കാരണങ്ങളാലാണ് നടപടിയെന്ന് വ്യോമയാന സുരക്ഷ, വ്യോമഗതാഗതം, സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ, അബ്ദുല്ല അൽ രാജ്ഹി പറഞ്ഞു. ഈ സമയത്തെ മൂന്ന് വിമാനങ്ങൾ അയൽ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടതായും നാല് വിമാനങ്ങൾ വൈകിയതായും അൽ രാജ്ഹി പറഞ്ഞു.
അറ്റകുറ്റപ്പണികൾക്കുശേഷം വിമാനത്താവളം സാധാരണഗതിയിൽ പ്രവർത്തനമാരംഭിച്ചു. യാത്രക്കാരുടെ സുരക്ഷ നിലനിർത്തുന്നതിനും വ്യോമഗതാഗതത്തിന്റെ സുഗമമായ ഒഴുക്ക് ഉറപ്പാക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതിന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷന്റെ പ്രതിബദ്ധതയും അദ്ദേഹം വ്യക്തമാക്കി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.