അബ്ബാസിയ: ‘ഖുർആൻ നിങ്ങളുടേതുകൂടിയാണ്’ തലക്കെട്ടിൽ കെ.ഐ.ജി. ഒരുമാസമായി നടത്തിവന്ന കാമ്പയിനിെൻറ ഭാഗമായി സംഘടിപ്പിച്ച ഖുർആൻ എക്സിബിഷൻ ജംഇയ്യത്തുൽ ഇസ്ലാഹ് കമ്യൂണിറ്റി വിഭാഗം തലവൻ ഡോ. അബ്ദുല്ല സുലൈമാൻ അൽ അതീഖി ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്, കെ.ഐ.ജി പ്രസിഡൻറ് ഫൈസൽ മഞ്ചേരി, ജനറൽ സെക്രട്ടറി പി.ടി. ശരീഫ് എന്നിവർ സംബന്ധിച്ചു.
അബ്ബാസിയ ഇൻറഗ്രേറ്റഡ് സ്കൂളിൽ നടന്ന പ്രദർശനത്തിൽ വിദേശ സ്കൂളുകളിലെ നാൽപതോളം വിദ്യാർഥികൾ, കെ.ഐ.ജിയുടെ ഏഴ് ഏരിയകൾ, അൽ മദ്റസത്തുൽ ഇസ്ലാമിയയുടെ ആറു ബ്രാഞ്ചുകൾ എന്നിവയിലെ അംഗങ്ങൾ, പൊതുജനങ്ങൾ എന്നിവർ പങ്കാളികളായി. 75ഒാളം സ്റ്റാളുകൾ പ്രദർശനത്തിൽ ഉണ്ടായിരുന്നു.
എക്സിബിഷൻ എൻട്രികളുടെ വിധി നിർണയം മുഹമ്മദ് അരിപ്ര, അഷ്റഫ് ഏകരൂൽ, ശറഫുദ്ദീൻ സൂഫി, അബ്ദുറഹ്മാൻ തങ്ങൾ, അബ്ദുൽ ഫത്താഹ് തയ്യിൽ, ഫൈസൽ മഞ്ചേരി, അൻവർ സഈദ്, കെ. അബ്ദുറഹ്മാൻ, അനീസ് ഫാറൂഖി എന്നിവർ നടത്തി.
പ്രദർശന സ്റ്റാളുകൾ സന്ദർശകർക്ക് വിജ്ഞാനവും വിസ്മയവും പകർന്നു നൽകി. ഖുർആനിൽ പരാമർശിക്കപ്പെട്ട മനുഷ്യൻ, പ്രകൃതി, ചരിത്രം, നാഗരികത, ശാസ്ത്രം, സാങ്കേതിക വിദ്യകൾ എന്നിവയുമായി ബന്ധപ്പെട്ട വ്യത്യസ്തങ്ങളായ വിഷയങ്ങളുടെ ദൃശ്യവിസ്മയം ഒരുക്കിയിരുന്നു. ഖുർആനിെൻറ അമാനുഷികത അനാവരണം ചെയ്യുന്നതും ഖുർആനിക വിഷയങ്ങളുടെ ആഴവും വ്യാപ്തിയും വെളിവാക്കുന്നതുമായ പ്രദർശനം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രയോജനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.