കുവൈത്ത് സിറ്റി: ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ തേടിയെത്തിയ മലയാളികൾ ഉൾപ്പെടെ പ്രവാസികൾക്ക് അഭിമാനിക്കാൻ ഏറെയുണ്ട്. നാടും വീടും പോറ്റി വികസിപ്പിച്ചത് മാത്രമല്ല, ഇവിടുത്തെ അംബരചുംബികളായ കെട്ടിടങ്ങളിലും മറ്റു വികസനത്തിലും അവരുടെ വിയർപ്പുണ്ട്. അതിനെ ഇൗ നാട് അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുേമ്പാൾ തീർച്ചയായും നമുക്ക് അഭിമാനിക്കാം. കുവൈത്തിൽ ജോലിയിലിരിക്കേ കഴിഞ്ഞ മാസം കോവിഡ് ബാധിച്ച് മരണമടഞ്ഞ മലയാളി ഉദ്യോഗസ്ഥൻ കോഴിക്കോട് പയ്യോളി സ്വദേശി കടലമ്പത്തൂർ കുഞ്ഞബ്ദുല്ലക്ക് (60) മരണാനന്തര ബഹുമതിയായി നൽകിയ ആദരം അത്തരത്തിലൊന്നാണ്.
കുവൈത്ത് സർക്കാറിന് 51 ശതമാനം ഓഹരി പങ്കാളിത്തമുള്ള കുവൈത്ത് ലൈവ് സ്റ്റോക്ക് കമ്പനി സുലൈബിയയിലെ ഹെഡ് ഓഫിസിലെ കോൺഫറൻസ് ഹാളിന് കുഞ്ഞബ്ദുല്ല കടലമ്പത്തൂർ ഹാൾ എന്ന് പേരിട്ടു. കമ്പനിയിലെ സീനിയർ കൊമ്മേഷ്യൽ ഓഫീസറായിരുന്ന അദ്ദേഹത്തിെൻറ 38 വർഷത്തെ ആത്മാർഥമായ സേവനത്തിന് ലഭിച്ച അംഗീകാരമാണിത്. അലിഗഢ് സർവകലാശാലയിലെ പഠന ശേഷം 1982ലാണ് കുഞ്ഞബ്ദുല്ല കുവൈത്തിൽ എത്തുന്നത്.
അന്നുമുതൽ ജോലി കുവൈത്ത് ലൈവ് സ്റ്റോക്ക് കമ്പനിയിൽ തന്നെ. ഇറാഖ് അധിനിവേശകാലം അടക്കം പല നിർണായക സന്ദർഭങ്ങളിലും അദ്ദേഹം കമ്പനിയുടെ നെടുന്തൂണായി. കോവിഡ് ബാധിച്ച് ഒന്നരമാസം ചികിത്സയിൽ കഴിഞ്ഞ ശേഷം ആഗസ്റ്റ് ഒമ്പതിനാണ് മരിച്ചത്. കമ്പനി സി.ഇ.ഒ ഉസാമ മുതൽ കീഴ്ജീവനക്കാർ വരെ എല്ലാവർക്കും പ്രിയപ്പെട്ടയാളായിരുന്നു അദ്ദേഹം. ഭാര്യ: ഹൈറുന്നിസ. മക്കൾ: ഷഹറൂസ്, ഷഹല. മരുമക്കൾ: നൗഫൽ, ഹുസ്ന. കുവൈത്ത് റേഡിയോ വിദേശ ഭാഷാവിഭാഗം മുൻ മേധാവി അബൂബക്കർ പയ്യോളിയുടെ സഹോദരനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.