കുട വനിത സംഗമവും ബോധവത്കരണ ക്ലാസും മുസ്തഫ ഹംസ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുട എക്സിക്യൂട്ടിവ് കമ്മിറ്റി നേതൃത്വത്തിൽ വനിത ദിനം, മാതൃദിനം, നഴ്സസ് ദിനം എന്നിവയുടെ ഭാഗമായി ‘ടുഗെതർ വീ ഷൈൻ’ എന്ന പരിപാടി സംഘടിപ്പിച്ചു. ദജിജ് മെട്രോ ഓഡിറ്റോറിയത്തിൽ പരിപാടി മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാനും സി.ഇ.ഒയുമായ മുസ്തഫ ഹംസ ഉദ്ഘാടനം ചെയ്തു. കുട ജനറൽ കൺവീനർ മാർട്ടിൻ മാത്യു അധ്യക്ഷതവഹിച്ചു.
സാൽമിയ ഇന്ത്യൻ പബ്ളിക്ക് സ്കൂൾ പ്രിൻസിപ്പൽ ലൂസി ചെറിയാൻ പേരന്റിങ് / മോബൈൽ അഡിക്ഷൻ എന്നീ വിഷയങ്ങിൽ ക്ലാസ് എടുത്തു.
ജോജോ മെരിൻ ജോൻസൺ ഡാൻസും, അഖിൽ ലത്തീഫ് ഗാനവും അവതരിപ്പിച്ചു. അശ്വതി അരുൺ, സക്കീർ പുതുനഗരം എന്നിവർ ആശംസകൾ അറിയിച്ചു. വനിത കൺവീനർ സന്ധ്യ ഷിജിത്ത് സ്വാഗതവും കൺവീനർ തങ്കച്ചൻ ജോസഫ് നന്ദിയും പറഞ്ഞു.
ജിൻജു ഷൈറ്റസ്റ്റ് ചടങ്ങുകൾ നിയന്ത്രിച്ചു. വിവിധ ജില്ല അസോസിയേഷന്റെ പ്രതിനിധികളായി നിരവധിപേർ പങ്കെടുത്തു.
കുട കൺവീനർമാരായ എം.എ.നിസ്സാം, സന്തോഷ് പുനത്തിൽ, ജിനേഷ് ജോസ്, വനിതാ ജോ. കൺവീനിർമാരായ സെനി നിജിൻ, ലാൽസി ബാബു, വനിത എക്സിക്യൂട്ടിവ് അംഗങ്ങളായ രജന ബിനിൽ, സുധീനാ ജിയാഷ്, സിന്ധു മധു, സാറാമ്മ ജോൺസ് ജില്ലകളിലേ വനിത ഭാരവാഹികൾ എന്നിവർ പരിപാടി ഏകോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.