കെ.ആർ.സി.എസ് പ്രതിനിധി സംഘം റഫ ക്രോസിങ്ങിൽ
കുവൈത്ത് സിറ്റി: ഗസ്സയിലേക്കുള്ള കുവൈത്തിന്റെ സഹായ വിതരണം നിരീക്ഷിക്കുന്നതിനായി കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയുടെ (കെ.ആർ.സി.എസ്) പ്രതിനിധി സംഘം റഫ ക്രോസിങ് സന്ദർശിച്ചു. വൈസ് പ്രസിഡന്റ് അൻവർ അൽ ഹസാവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈജിപ്ത്-ഫലസ്തീൻ അതിർത്തിയിലെത്തിയത്. ഈജിപ്ത് റെഡ് ക്രസന്റുമായി സഹകരിച്ച് ഗസ്സയിലേക്ക് സഹായം എത്തിക്കുന്നതിന് മേൽനോട്ടം വഹിക്കുകയാണ് സന്ദർശന ലക്ഷ്യമെന്ന് അൽ ഹസാവി പറഞ്ഞു. സന്ദർശന വേളയിൽ ദുരിതാശ്വാസ സഹായങ്ങൾ കയറ്റിയ ട്രക്കുകളുടെ പ്രവേശനത്തെ പ്രതിനിധി സംഘം നിരീക്ഷിച്ചതായും അൽ ഹസാവി കൂട്ടിച്ചേർത്തു.
ഗസ്സയിൽ നിന്ന് അൽ അരിഷ് ആശുപത്രികളിലേക്ക് മാറ്റിപ്പാർപ്പിച്ച പരിക്കേറ്റവരെ സന്ദർശിച്ച് ആവശ്യമായ സഹായം നൽകേണ്ടതിന്റെ ആവശ്യകത നിർണയിക്കുമെന്നും ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.