കോഴിക്കോട് ജില്ല അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല അസോസിയേഷൻ കുവൈത്ത് 15ാം വാർഷികാഘോഷം മേയ് രണ്ടിന് അബ്ബാസിയ സെൻട്രൽ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കും.വൈകീട്ട് അഞ്ചിന് ആരംഭിക്കുന്ന ആഘോഷത്തിൽ അക്ബർ ഖാൻ, സജിലി സലീം, സലീൽ സലീം, സമിയ , വിഷ്ണു തുടങ്ങിയ ഗായകരും പ്രശസ്ത കീബോർഡിസ്റ്റ് സുശാന്ത്, സന്തോഷ്, ബൈജു എന്നിവർ അടങ്ങുന്ന ഓർക്കസ്ട്രാ ടീമും പരിപാടികൾ അവതരിപ്പിക്കും. മഹിളാവേദി, ബാലവേദി ടീമുകളുടെ നൃത്താവിഷ്കാരവും അരങ്ങിലെത്തും.
15 വർഷമായി കുവൈത്തിൽ പ്രവർത്തിച്ചു വരുന്ന അസോസിയേഷൻ വിവിധങ്ങളായ പ്രവർത്തനങ്ങളാൽ സജീവമാണെന്നു ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.ജീവകാരുണ്യപ്രവർത്തനം, വിവിധ ആഘോഷങ്ങൾ എന്നിവ സജീവമായി സംഘടിപ്പിച്ചുവരുന്നു. വാർത്ത സമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റ് രാഗേഷ് പറമ്പത്, ജനറൽ സെക്രട്ടറി കെ.വി. ഷാജി, ട്രഷറർ സി.ഹനീഫ്, പി.വി.ഫെസ്റ്റ് ജനറൽ കൺവീനർ നജീബ്, കെ.കെ.മീഡിയ സെക്രട്ടറി, മെഡക്സ് മെഡിക്കൽ കെയർ പ്രസിഡന്റ് വി.പി. മുഹമ്മദാലി, മംഗോ ഹൈപ്പർ ഓപ്പറേഷൻ മാനേജർ മുഹമ്മദ് അലി, അഹ്മദ് അൽ മഗ്രിബി പെർഫ്യൂംസ് കൺട്രി മാനേജർ ഹസൻ മൻസൂർ ചൂരി, മഹിളാവേദി പ്രസിഡന്റ് ഹസീന ഷറഫ്, മഹിളാവേദി സെക്രട്ടറി രേഖ, സിറാജ് എരഞ്ഞിക്കൽ, ടി.കെ. അബ്ദുൽ നജീബ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.