മുസ്തഫ,മൈത്രി, സാഹിർ, അതുൽ
കുവൈത്ത് സിറ്റി: കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് വാർഷിക ജനറൽ ബോഡി യോഗം അബ്ബാസിയ ഹെവൻസ് ഹാളിൽ രക്ഷാധികാരി റഊഫ് മഷ്ഹൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജിനീഷ് നാരായണൻ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി റിഹാബ് തൊണ്ടിയിൽ വാർഷിക റിപ്പോർട്ടും സെക്രട്ടറി അതുൽ ഒരുവമ്മൽ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ബഷീർ ബാത്ത, ആർ.ബി. പ്രമോദ്, സാജിദ അലി, സുൽഫിക്കർ, അസീസ് തിക്കോടി, പി.വി.നജീബ്, സലാം നന്തി, ജലീൽ ചോല, ദിലീപ് അരയടത്ത്, റഷാദ് കൊയിലാണ്ടി എന്നിവർ സംസാരിച്ചു. റിഹാബ് തൊണ്ടിയിൽ സ്വാഗതവും അതുൽ ഒരുവമ്മൽ നന്ദിയും പറഞ്ഞു. ഷാഹുൽ ബേപ്പൂർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികൾ: മുസ്തഫ മൈത്രി (പ്രസി.), സാഹിർ പുളിയഞ്ചേരി(ജന.സെക്ര), അതുൽ ഒരുവമ്മൽ(ട്രഷ), ജിനീഷ് നാരായണൻ, റയീസ് സാലിഹ്, അനു സുൽഫി (വൈ. പ്രസി.), ഷമീം മണ്ടോളി, മസ്തൂറ നിസാർ, മിഥുൻ ഗോവിന്ദ് (സെക്ര.). വിങ് കൺവീനർമാരായി റഷീദ് ഉള്ളിയേരി (കാരുണ്യം), മനോജ് കുമാർ കാപ്പാട് (കലാ സാസ്കാരികം), റിഹാബ് തൊണ്ടിയിൽ (ഡാറ്റ, ഐ.ടി),ജഗത് ജ്യോതി (മീഡിയ,പബ്ലിസിറ്റി), ജോജി വർഗീസ് (പബ്ലിക് റിലേഷൻസ്), നിസാർ ഇബ്രാഹിം (സ്പോർട്സ്), വിജിൽ കീഴരിയൂർ (മെഡിക്കൽ), സയ്യിദ് ഹാഷിം (സോഷ്യൽ മീഡിയ), ജൻഷാദ് പള്ളിക്കര (ഫർവാനിയ) സാദിഖ് തൈവളപ്പിൽ (ഫഹാഹീൽ) മൻസൂർ മുണ്ടോത്ത് (അബ്ബാസിയ) അക്ബർ ഊരള്ളൂർ (ഹവല്ലി-സാൽമിയ) എന്നിവരാണ് ഏരിയ കൺവീനർമാർ. റഊഫ് മഷ്ഹൂർ, ബഷീർ ബാത്ത, പ്രമോദ് ആർ.ബി, സാജിത അലി (രക്ഷാധികാരികൾ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.