കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ ഇഫ്താർ സംഗമത്തിൽനിന്ന്
കുവൈത്ത് സിറ്റി: കൊയിലാണ്ടിയുടെ തനത് രുചിക്കൂട്ടുമായി കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് ഇഫ്താർ സംഗമം. അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ പ്രസിഡന്റ് മുസ്തഫ മൈത്രിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി രക്ഷാധികാരി ബഷീർ ബാത്ത ഉദ്ഘാടനം ചെയ്തു. ലായിക് അഹ്മദ് റമദാൻ സന്ദേശം നൽകി.
അസോസിയേഷൻ വെബ്സൈറ്റ് ഉപദേശക സമിതിയംഗം സുൽഫിക്കർ സ്വിച്ചോൺ ചെയ്തു. അസോസിയേഷൻ രക്ഷാധികാരികളായ റഊഫ് മഷ്ഹൂർ, ആർ.ബി. പ്രമോദ് , സാജിത നസീർ, കൃഷ്ണൻ കടലുണ്ടി, ഹാരിസ് വള്ളിയോത്ത്, മുകേഷ്, രാഗേഷ് പറമ്പത്ത് എന്നിവർ ആശംസകൾ നേർന്നു. ഇഫ്താർ കൺവീനർ സാദിഖ് തൈവളപ്പിൽ, ഡേറ്റ ആൻഡ് ഐ.ടി കൺവീനർ റിഹാബ് തൊണ്ടിയിൽ , അനു സുൽഫി, മിഥുൻ ഗോവിന്ദ്, മസ്തൂറ നിസാർ എന്നിവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി. ആക്ടിങ് സെക്രട്ടറി ഷമീം മണ്ടോളി സ്വാഗതവും ട്രഷറര്‍ അതുൽ ഒരുവമ്മൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.