Posted On
date_range Updated On
date_range കൗജിയും ഗമ്മത്തും സീസൺ- 5 നവംബർ 13ന്
കുവൈത്ത് സിറ്റി: കുവൈത്ത് മഞ്ചേശ്വരം മണ്ഡലം പ്രവാസി അസോസിയേഷൻ സംഘടിപ്പിക്കുന്ന ‘കൗജിയും ഗമ്മത്തും സീസൺ- 5’ എന്ന പേരിലുള്ള സംഗമം നവംബർ 13ന് സുലൈബിയ റിസോർട്ടിൽ നടക്കും.
പരിപാടിയിൽ മുഴുവൻ മഞ്ചേശ്വരം നിവാസികളും പങ്കെടുക്കണമെന്ന് എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം അഭ്യർഥിച്ചു. യോഗത്തിൽ അൻവർ അധ്യക്ഷത വഹിച്ചു.
അഷ്റഫ് അയ്യുർ, ആസിഫ് പോസോട്ട്, റഹിം ആരിക്കാടി, സലിം പോസോട്ട്, അസ്ഹർ കുമ്പള, റഫീഖ്, സലിം, ഹനീഫ്, മുനീർ, റസാഖ് അയ്യുർ, മൊയ്ദു, ഉമർ, അസീസ് എന്നിവർ സംസാരിച്ചു. സിദ്ദീഖ് സ്വാഗതവും ഫാറുഖ് പച്ചമ്പളം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.