കോ​സ് കു​വൈ​ത്ത് ചാ​പ്റ്റ​ർ ഓ​ണാ​ഘോ​ഷം നി​ക്സ​ൺ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കോസ് കുവൈത്ത് ചാപ്റ്റർ ഓണാഘോഷം

കു​വൈ​ത്ത് സി​റ്റി: കു​ട​ശ്ശ​നാ​ട് പ്ര​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ കു​ട​ശ്ശ​നാ​ട് ഓ​വ​ർ​സീ​സ് സൗ​ഹൃ​ദ സം​ഘം (കോ​സ്) കു​വൈ​ത്ത് ചാ​പ്റ്റ​ർ 15ാം വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു. നി​ക്സ​ൺ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് മാ​ത്യു വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി​ക​ളാ​യ ജോ​സ​ഫ് മാ​ത്യു, സാ​മു​വ​ൽ വ​ർ​ഗീ​സ്, വൈ​സ് പ്ര​സി​ഡ​ൻ​റ് കൃ​ഷ്ണ​ദാ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

കോ​സ് ഗ്ലോ​ബ​ൽ ഗ​വ​ർ​ണ​ർ ഡോ. ​ജോ​ൺ പ​ന​യ്ക്ക​ൽ, ഗ്ലോ​ബ​ൽ പ്ര​സി​ഡ​ൻ​റ് ജോ​ൺ​സ​ൺ കീ​പ്പ​ള്ളി​ൽ, മു​ൻ ര​ക്ഷാ​ധി​കാ​രി ചാ​ക്കോ ജോ​ർ​ജ്കു​ട്ടി എ​ന്നി​വ​ർ ഓ​ൺ​ലൈ​ൻ വ​ഴി ആ​ശം​സ​ക​ൾ നേ​ർ​ന്നു. സെ​ക്ര​ട്ട​റി സാ​ജു സ്റ്റീ​ഫ​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സോ​ജി വ​ർ​ഗീ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ജി​ജി ജോ​ർ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അം​ഗ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, സാം ​ഡി. അ​ബ്ര​ഹാം, കൃ​പ ബി​നോ​യി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന​മേ​ള, ഷാ​രോ​ൺ ജോ​ർ​ജി​ന്റെ വ​യ​ലി​ൻ ഫ്യൂ​ഷ​ൻ എ​ന്നി​വ ന​ട​ന്നു. ഓ​ണ​സ​ദ്യ​യും ഒ​രു​ക്കി.

Tags:    
News Summary - KOSS Kuwait Chapter Onam Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.