‘കോന്നി നിവാസി സംഗമം’ വാർഷികാഘോഷം മാർട്ടിൻ മാത്യു ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ‘കോന്നി നിവാസി സംഗമം’ വാർഷികാഘോഷം പത്തനംതിട്ട ജില്ല അസോസിയേഷൻ സെക്രട്ടറി മാർട്ടിൻ മാത്യു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോൺ മാത്യു അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി കെ. എസ് സജീവ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
തോമസ് ജോൺ സ്വാഗതം പറഞ്ഞു. ബാബു വർഗീസ്, ഷാജി ജോർജ്, സൂരജ് രാജു വർഗീസ്, മത്തായി വർഗീസ്, ബിനു വിളയിൽ രാജൻ, ഷൈൻ ബിപിൻ എന്നിവർ ആശംസകൾ നേർന്നു. സംഘടനയുടെ 20ാം വാർഷികാഘോഷങ്ങൾക്കു തുടക്കം കുറിച്ചു കോന്നി നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുത്ത വിദ്യാലയങ്ങളിൽ പഠനോപകരണ കിറ്റ് വിതരണം നടത്താൻ യോഗം തീരുമാനമെടുത്തു.
ചടങ്ങിൽ വനിത ഫോറം അംഗങ്ങളുടേതും, കുട്ടികളുടേയും വിവിധയിനം കലാപരിപാടികളും നടന്നു. പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.