കേരള ഇസ്‍ലാമിക് ഗ്രൂപ് ഫർവാനിയ ഏരിയ ‘മുഹമ്മദ് നബിയെ അറിയാം’ തലക്കെട്ടിൽ സ്നേഹസംഗമത്തിൽ സക്കീർ ഹുസൈൻ തുവ്വൂർ സംസാരിക്കുന്നു

'മുഹമ്മദ് നബിയെ അറിയാം' സ്നേഹസംഗമം സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: കേരള ഇസ്‍ലാമിക് ഗ്രൂപ് ഫർവാനിയ ഏരിയ 'മുഹമ്മദ് നബിയെ അറിയാം' തലക്കെട്ടിൽ സ്നേഹസംഗമം സംഘടിപ്പിച്ചു. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കെ.ഐ.ജി കേന്ദ്ര പ്രസിഡന്റ് പി.ടി. ശരീഫ് ഉദ്ഘാടനം ചെയ്തു. വിമർശനവും നിന്ദയും രണ്ടാണെന്നും വലിയൊരു ജനവിഭാഗം ആദരിക്കുന്ന ചരിത്രപുരുഷനായ മുഹമ്മദ് നബിയെ നിന്ദിക്കുന്നതിലൂടെ സമൂഹത്തിൽ അരക്ഷിതാവസ്ഥയും കുഴപ്പവും ഉണ്ടാക്കാനാണ് മനുഷ്യവിരുദ്ധ ശക്തികൾ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡന്റ് സക്കീർ ഹുസൈൻ തുവ്വൂർ മുഖ്യപ്രഭാഷണം നടത്തി. കാരുണ്യം, വിനയം, സത്യസന്ധത തുടങ്ങിയ ഉത്തമ വ്യക്തിഗുണങ്ങൾക്ക് ഉടമയും അപരിഷ്കൃത സമൂഹത്തിൽ മനുഷ്യസമത്വം, നീതി, അടിച്ചമർത്തപ്പെട്ടവരുടെ വിമോചനം തുടങ്ങിയ മൂല്യങ്ങൾ വിജയകരമായി നടപ്പാക്കിയ മഹാനുമായിരുന്നു മുഹമ്മദ് നബിയെന്ന് അദ്ദേഹം പറഞ്ഞു.

പ്രവാചകന്റെ കാരുണ്യം മനുഷ്യരിൽ മാത്രമല്ല ജന്തുജാലങ്ങളിലേക്കും പ്രകൃതിയിലേക്കും നീണ്ടതായി ചരിത്രരേഖകൾ പറയുന്നു. സ്ത്രീകൾ, തൊഴിലാളികൾ, അടിമകൾ, അനാഥർ, ദരിദ്രർ തുടങ്ങി പൊതുവിൽ പതിതാവസ്ഥയുള്ളവരോട് കൂടെയാണ് അദ്ദേഹം നിലയുറപ്പിച്ചത്. അങ്ങനെയുള്ള പ്രവാചകനെ അപകീർത്തിപ്പെടുത്താനുള്ള ദുഷ്പ്രചാരണങ്ങൾ വിജയിക്കില്ലെന്നും കൂടുതൽ ആളുകൾ അദ്ദേഹത്തെ പഠിക്കാനാണ് ഇത്തരം വിവാദങ്ങൾ സഹായിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏരിയ സെക്രട്ടറി റഫീഖ് പയ്യന്നൂർ സ്വാഗതം പറഞ്ഞു. ഏരിയ പ്രസിഡന്റ് സി.കെ. നജീബ് അധ്യക്ഷത വഹിച്ചു. യു. അഷ്റഫ് നന്ദി പറഞ്ഞു.

Tags:    
News Summary - Kerala Islamic Group Farwania Meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.