കെ.എം.ആർ.എം 2025ലെ പ്ലാനർ ഫാ. ഡോ. തോമസ് കാഞ്ഞിരമുകളിൽ പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കെ.എം.ആർ.എം സെൻട്രൽ മാനേജിങ് കമ്മിറ്റി 2025ലെ പ്ലാനർ പ്രകാശനം ചെയ്തു. ഹോളി ഫാമിലി കോ-കതീഡ്രലിൽ വിശുദ്ധ കുര്‍ബാനക്ക് ശേഷം നടന്ന ചടങ്ങിൽ കെ.എം.ആർ.എം പ്രസിഡൻറ് ഷാജി വർഗീസ് മേലെക്കാലായിൽ 2025ലെ പരിപാടികളുടെ പ്ലാൻ കെ.എം.ആർ.എം ആത്മീയ ഉപദേഷ്ടാവ് ഫാ. ഡോ. തോമസ് കാഞ്ഞിരമുകളിലിന് കൈമാറി. അദ്ദേഹം പ്രകാശനം നിർവഹിച്ച് സെൻട്രൽ മാനേജിങ് കമ്മിറ്റിയുടെ മൂന്നു വൈസ് പ്രസിഡന്റുമാർക്കും മറ്റ് കമ്മിറ്റിയംഗങ്ങൾക്കും നൽകി.
വിശുദ്ധ കുര്‍ബാനയിൽ മലങ്കര കത്തോലിക്ക സഭയുടെ ആദ്യത്തെ മേജർ ആർച്ച് ബിഷപ് മാർ സിറിൽ മാർ ബസേലിയോസ്, തിരുവല്ല അതിരൂപതയുടെ മുൻ മെത്രാപ്പോലിത്തായ ജോസഫ് മാർ സവേറിയോസ് എന്നിവരുടെ ഓർമ്മതിരുന്നാളും നടന്നു. തുടർന്ന് കെ.എം.ആർ.എമ്മിന്റെ പോഷക സംഘടനകളായ എം.സി.വൈ.എം, മാതൃസംഘടനയായ എഫ്.ഒ.എം കുട്ടികളുടെ വിഭാഗമായ ബാലദീപം എന്നീ കമ്മറ്റി അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു. തുടർന്ന് കെ.എം.ആർ.എം സെൻട്രൽ മാനേജിങ് കമ്മിറ്റി 2025ലെ അംഗത്വ കാമ്പയിൻ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.