കെ.​എം.​സി.​സി സോ​ഷ്യ​ൽ സെ​ക്യൂ​രി​റ്റി സ്‌​കീം തു​ക കൈ​മാ​റു​ന്നു

കെ.​എം.​സി.​സി സോ​ഷ്യ​ൽ സെ​ക്യൂ​രി​റ്റി സ്‌​കീം വി​ത​ര​ണം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെ.​എം.​സി.​സി അം​ഗ​മാ​യി​രി​ക്കെ മ​ര​ണ​മ​ട​ഞ്ഞ അം​ഗ​ത്തി​ന്റെ കു​ടും​ബ​ത്തി​നു​ള്ള സാ​മൂ​ഹി​ക സു​ര​ക്ഷാ പ​ദ്ധ​തി തു​ക കൈ​മാ​റി. മ​ട്ട​ന്നൂ​ർ ക​ള​റോ​ട് മു​സ്‍ലിം​ലീ​ഗ് ഓ​ഫിസി​ൽ ന​ട​ന്ന ച​ട​ങ്ങ് മു​സ്‍ലിം ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​റ​ഹ്മാ​ൻ ക​ല്ലാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​വൈ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ്ത​ഫ കാ​രി അ​ധ്യ​ക്ഷ വ​ഹി​ച്ചു.

മു​സ്‍ലിം ലീ​ഗ് ക​ണ്ണൂ​ർ ജി​ല്ല സെ​ക്ര​ട്ട​റി അ​ൻ​സാ​രി തി​ല്ല​ങ്കേ​രി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ര​ണ​പ്പെ​ട്ട അം​ഗ​ത്തി​ന്റെ കു​ടും​ബ​ത്തി​നു​വേ​ണ്ടി മു​സ്‍ലിം ലീ​ഗ് ക​ള​റോ​ട് ശാ​ഖാ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ തു​ക ഏ​റ്റു​വാ​ങ്ങി.കു​വൈ​ത്ത് കെ.​എം.​സി.​സി ക​ണ്ണൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നാ​സ​ർ ത​ളി​പ്പ​റ​മ്പ് സ്വാ​ഗ​ത​വും മ​ട്ട​ന്നൂ​ർ മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് പ​ഴ​ശ്ശി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KMCC Social Security Scheme Distribution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.