കെ.​എം.​സി.​സി മ​ല​പ്പു​റം തെ​ര​ഞ്ഞെ​ടു​പ്പ് ക​ലാ​ശ​ക്കൊ​ട്ട് സാ​മു​വ​ൽ ചാ​ക്കോ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് ക​ലാ​ശ​ക്കൊ​ട്ട്

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ ക​ലാ​ശ​ക്കൊ​ട്ട് ന​ട​ത്തി. അ​ബ്ബാ​സി​യ കെ.​എം.​സി.​സി ഓ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ജ്മ​ൽ വേ​ങ്ങ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​വൈ​ത്ത് ഒ.​ഐ.​സി.​സി ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് സാ​മു​വ​ൽ ചാ​ക്കോ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. കെ.​എം.​സി.​സി സം​സ്ഥാ​ന ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫാ​സി​ൽ കൊ​ല്ലം, ഖാ​ലി​ദ് ഹാ​ജി, ശാ​ഫി കൊ​ല്ലം, ഇ​ല്ല്യാ​സ് വെ​ന്നി​യൂ​ർ, പി.​വി. ഇ​ബ്രാ​ഹീം, സു​ബൈ​ർ കൊ​ടു​വ​ള്ളി, ഷു​ഹൈ​ബ് ക​ണ്ണൂ​ർ, ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ് ലി​ബി​ൻ, ഫ​ഹ​ദ് പൂ​ങ്ങാ​ട​ൻ, ശ​റ​ഫു കു​ഴി​പ്പു​റം, കെ.​എ​സ്. ത​ൽ​ഹ​ത്, റ​ഷീ​ദ് പ​യ​ന്തോ​ങ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

യു.​ഡി.​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പോ​സ്റ്റ​റു​ക​ളും മു​ദ്രാ​വാ​ക്യം വി​ളി​ക​ളും ഇ​ശ​ൽ ബാ​ൻ​ഡ് കു​വൈ​ത്ത് ടീ​മി​ന്റെ കൊ​ട്ടി​പ്പാ​ട്ടി​ന്റെ മേ​ള​വും പ​രി​പാ​ടി​ക്ക് മാ​റ്റേ​കി. മ​ല​പ്പു​റം ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​സീ​ൻ പ​ടി​ക്ക​ൽ സ്വാ​ഗ​ത​വും ഹ​സ്സ​ൻ കൊ​ണ്ടോ​ട്ടി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KMCC Malappuram District Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.