കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി കൊല്ലം ഏരിയ കമ്മിറ്റി വാർഷിക ജനറൽ ബോഡി മംഗഫ് പ്രൈം ഓഡിറ്റോറിയത്തിൽ നടന്നു. സ്റ്റേറ്റ് ആക്ടിങ് പ്രസിഡന്റ് റഊഫ് മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇസ്മായിൽ സൺഷൈൻ അധ്യക്ഷത വഹിച്ചു. പ്രവർത്തന സാമ്പത്തിക റിപ്പോർട്ടുകൾ സാദിക്ക് തൈവളപ്പിൽ അവതരിപ്പിച്ചു.
കുവൈത്തിലെത്തിയ മുസ്ലിം ലീഗ് കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് വി.പി. ഇബ്രാഹിം കുട്ടിയെയും ഗായകൻ കൊല്ലം നസീറിനെയും പരിപാടിയിൽ ആദരിച്ചു. അസീസ് തിക്കോടി, ടി.വി. ലത്തീഫ്, അനുഷാദ് തിക്കോടി, പി.വി. ഇബ്രാഹിം, അതീഖ് കൊല്ലം, മജീദ് നന്ദി, ഖാസിം അബ്ദുല്ല എന്നിവർ സംസാരിച്ചു. നസീർ കൊല്ലം, അൻസാർ ചോല, റബീഹ് ചോല എന്നിവരുടെ നേതൃത്വത്തിൽ ഇശൽ വിരുന്നും നടന്നു.
ഷബീർ കല്ലറക്കൽ സ്വാഗതവും കരീം പറമ്പത്ത് നന്ദിയും പറഞ്ഞു. തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫിസർ ഷാഹുൽ ബേപ്പൂർ നിയന്ത്രിച്ചു. ഭാരവാഹികൾ: അഷറഫ് പറമ്പത്ത് (ചെയർമാൻ), ഇസ്മായിൽ സൺഷൈൻ (വൈസ് ചെയർ), ഖാസിം അബ്ദുല്ല (പ്രസി), സാദിക്ക് തൈവളപ്പിൽ (ജന.സെക്ര), കരീം പറമ്പത്ത് (ട്രഷ), റജീസ് സൺഷൈൻ (ഓർഗ.സെക്ര), ടി.വി. ഫൈസൽ, സാദിഖ് റബിനാഷ്, ഷബീർ കല്ലറക്കൽ, ഗഫൂർ മൂസ്സുംമുഖം (വൈസ് പ്രസി), കെ.വി.സാദിഖ്, ജെറീഷ് ഹജർ, വാജിദ്, മുഫീദ് ഹതീഖ് (സെക്ര).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.