കുവൈത്ത് സിറ്റി: ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനായി പ്രവാസികൾക്ക് കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റി അവസരം ഒരുക്കുന്നു. വോട്ട് രേഖപ്പെടുത്തൽ ലക്ഷ്യമിട്ട് 24ന് കുവൈത്തിൽ നിന്ന് കോഴിക്കോട്ടേക്ക് പ്രത്യേക വിമാനം പുറപ്പെടുമെന്ന് ജില്ല ഭാരവാഹികൾ അറിയിച്ചു. കുവൈത്ത് പ്രൈവറ്റ് നഴ്സ് കൂട്ടായ്മയാണ് യാത്ര ഒരുക്കുന്നത്. കുവൈത്തിൽ നിന്ന് 24ന് വൈകീട്ട് ആറിന് പുറപ്പെടുന്ന സലാം എയർ മസ്കത്ത് വഴി പുലർച്ചെ രണ്ടിന് കോഴിക്കോട്ടെത്തും. കാസർകോട് മുതൽ തൃശൂർ വരെയുള്ള നിരവധി പേർ നിലവിൽ വോട്ട് യാത്രക്ക് ഒരുങ്ങിയിട്ടുണ്ട്. ആളുകൾ കൂടിയാൽ മറ്റൊരു വിമാനം കൂടി ഏർപ്പാടാക്കുമെന്ന് പ്രൈവറ്റ് നഴ്സ് കൂട്ടായ്മ പ്രതിനിധി പറഞ്ഞു. വോട്ട് ലക്ഷ്യമിട്ട് നാട്ടിലേക്കു പോകുന്നവർ കുറച്ചു ദിവസം കൂടി തങ്ങുമെന്നതിനാൽ തിരിച്ചുള്ള വിമാനം ഓരോരുത്തരും കണ്ടെത്തണം. തെരഞ്ഞെടുപ്പിന്റെ ഭാഗമായി നിരവധി പ്രവാസികൾ നാട്ടിലേക്കു പോകാൻ തയാറെടുക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.