കെ.എം.സി.സി ഹൈദരലി തങ്ങൾ അനുസ്മരണത്തിൽ പി.എം.എ. ഗഫൂർ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കെ.എം.സി.സി സ്റ്റേറ്റ് കമ്മിറ്റി ഹൈദരലി തങ്ങൾ അനുസ്മരണവും ലീഡേഴ്സ് മീറ്റും ദജീജ് മെട്രോ കോർപറേറ്റ് ഹാളിൽ നടന്നു.
കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് റഊഫ് മഷ്ഹൂർ തങ്ങൾ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി പി.എം.എ. ഗഫൂർ ഹൈദരലി തങ്ങൾ അനുസ്മരണവും ക്ലാസും നടത്തി. ചടങ്ങിൽ കെ.എം.സി.സി മെഗാ ഇഫ്താറിലെ നൗഷാദ് ബാഖവിയുടെ റമദാൻ പ്രഭാഷണ പോസ്റ്റർ പ്രകാശനവും നടന്നു. മെട്രോ ഗ്രൂപ് ചെയർമാൻ മുസ്തഫ ഹംസ സംസ്ഥാന ഭാരവാഹികളായ ഇക്ബാൽ മാവിലാടം, എം.ആർ. നാസർ, ഡോ.മുഹമ്മദലി, ഷാഹുൽ ബേപ്പൂർ, സലാം ചെട്ടിപ്പടി, സലാം പട്ടാമ്പി ബഷീർ ബാത്ത എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി മുസ്തഫ കാരി സ്വാഗതവും ട്രഷറർ ഹാരിസ് വള്ളിയോത്ത് നന്ദിയും പറഞ്ഞു. അബ്ദുൽ ഹകീം അഹ്സനി ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.