കു​വൈ​ത്ത്​ കെ.​എം.​സി.​സി ബാ​ലു​ശ്ശേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി സ​മാ​ഹ​രി​ച്ച ചി​കി​ത്സ ധ​ന​സ​ഹാ​യം ബാ​ലു​ശ്ശേ​രി നി​യോ​ജ​ക മ​ണ്ഡ​ലം മു​സ്​​ലിം ലീ​ഗ് പ്ര​സി​ഡ​ൻ​റ്​ സാ​ജി​ദ് കോ​റോ​ത്ത് പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ​ക്ക് കൈ​മാ​റു​ന്നു

കെ.​എം.​സി.​സി ബാ​ലു​ശ്ശേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി ചി​കി​ത്സ സ​ഹാ​യം കൈ​മാ​റി

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ കെ.​എം.​സി.​സി ബാ​ലു​ശ്ശേ​രി മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക​ൻ കാ​യ​ണ്ണ പ​ഞ്ചാ​യ​ത്തി​ലെ മാ​ട്ട​നോ​ട് ഷെ​മീ​റി​ന്റെ മ​ക്ക​ളാ​യ ഷ​ഹ​ൽ ഷാ​ൻ - ആ​യി​ശ ത​ൻ​ഹ എ​ന്നി​വ​രു​ടെ മ​ജ്ജ മാ​റ്റി​വെ​ക്ക​ൽ ചി​കി​ത്സ​യി​ലേ​ക്ക് കു​വൈ​ത്ത്​ കെ.​എം.​സി.​സി ബാ​ലു​ശ്ശേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി സ്വ​രൂ​പി​ച്ച 3,87,000 രൂ​പ കൈ​മാ​റി.

ചി​കി​ത്സ സ​ഹാ​യ ക​മ്മി​റ്റി മു​ഖ്യ ര​ക്ഷാ​ധി​കാ​രി കൂ​ടി​യാ​യ മു​സ്​​ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ​ക്ക് ബാ​ലു​ശ്ശേ​രി നി​യോ​ജ​ക മ​ണ്ഡ​ലം മു​സ്​​ലിം ലീ​ഗ് പ്ര​സി​ഡ​ൻ​റ്​ സാ​ജി​ദ് കോ​റോ​ത്ത് കൈ​മാ​റി. കു​വൈ​ത്ത്​ കെ.​എം.​സി.​സി ബാ​ലു​ശ്ശേ​രി മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​മാ​യ യൂ​സ​ഫ് പൂ​ന​ത്ത്, മു​സ്​​ലിം ലീ​ഗ് മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ എം.​കെ. പ​രീ​ത് മാ​സ്റ്റ​ർ, അ​ബ്ദു​സ​മ​ദ് പൂ​ന​ത്ത്, സെ​ക്ര​ട്ട​റി

എം. ​പോ​ക്ക​ർ​കു​ട്ടി മാ​സ്റ്റ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് തു​ക കൈ​മാ​റി​യ​ത്. ര​ണ്ടു കു​ട്ടി​ക​ളു​ടെ​യും ചി​കി​ത്സ​ക്ക് 80 ല​ക്ഷ​ത്തോ​ളം രൂ​പ ആ​വ​ശ്യ​മാ​യ ഘ​ട്ട​ത്തി​ലാ​ണ് സാ​ദി​ഖ​ലി ത​ങ്ങ​ളെ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​യാ​ക്കി ചി​കി​ത്സ സ​ഹാ​യ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ച​ത്.

Tags:    
News Summary - KMCC Balussery Constituency Committee hands over medical aid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.