കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) ഫർവാനിയ ദാറുൽ ഖുർആൻ യൂനിറ്റ് സംഘടിപ്പിച്ച റമദാൻ ക്വിസ് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. പരിപാടി കെ.കെ.എം.എ രക്ഷാധികാരി സഗീർ തൃക്കരിപ്പൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഇസ്ഹാക്ക് കുഞ്ഞിമംഗലം അധ്യക്ഷത വഹിച്ചു. മുപ്പതിനായിരത്തോളം പേർ ക്വിസ് പരിപാടിയിൽ പങ്കെടുത്തു. ശരിയുത്തരം അയച്ച പെത്താൻമ്പതിനായിരത്തിലധികം ആളുകളിൽ നിന്ന് നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തിയത്.
എൻ.എ. മുനീർ, മുഹമ്മദലി മാത്ര, ഇബ്രാഹിം കുന്നിൽ, എ.പി. അബ്ദുസ്സലാം, ഹംസ പയ്യന്നൂർ, കെ.സി. റഫീഖ്, അലി കുട്ടിഹാജി, ബഷീർ മങ്കടവ്, കെ.എച്ച്. മുഹമ്മദ് കുഞ്ഞി, സുൽഫിക്കർ, മഹ്മൂദ് പെരുമ്പ, സി.വി. യൂസുഫ്, ഒ.എം. ഷാഫി, അബൂബക്കർ, അബ്ദുൽ റസാഖ്, ബി.എം. ഇക്ബാൽ, മുനീർ തുരുത്തി, സലിം പാപ്പിനിശ്ശേരി എന്നിവർ മെമേൻായും സമ്മാനങ്ങളും വിതരണം ചെയ്തു. സജ്ബീർ കാപ്പാട് സ്വാഗതവും ടി.കെ.പി. സാജിദ് നന്ദിയും പറഞ്ഞു. റമദാൻ ക്വിസ് മത്സരത്തിെൻറ നടത്തിപ്പിന് കെ.കെ.എം.എയുമായി സഹകരിച്ച ജീപാസിനുള്ള മെമേൻറാ അബ്ദുസ്സലാമിന് സഗീർ തൃക്കരിപ്പൂർ സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.