Posted On
date_range Updated On
date_range കെ.കെ.എം.എ ഇശ്ഖേ റസൂൽ ഇന്ന്
കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ സംഘടിപ്പിക്കുന്ന ഇശ്ഖേ റസൂൽ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് മങ്കഫ് നജാത്ത് സ്കൂളിൽ നടക്കും. കെ.കെ.എം.എ രക്ഷാധികാരി പി.കെ. അക്ബർ സിദ്ദിഖ് ഉദ്ഘാടനം ചെയ്യും.
ആമീൻ മൗലവി ചേകന്നൂർ മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും മദ്ഹ് ഗാനം, ക്വിസ് പരിപാടി, കോൽക്കളി, ദഫ് മുട്ട് എന്നിവ അരങ്ങേറും. സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.