Posted On
date_range Updated On
date_range കെ.കെ.എം.എ വിദ്യാഭ്യാസ അവാർഡ് വിതരണം ഇന്ന്
കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ് ലിം അസോസിയേഷൻ (കെ.കെ.എം.എ) മലപ്പുറം ജില്ല കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ 2023-2024 അധ്യയന വർഷത്തിൽ പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് അനുമോദനവും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിക്കും.
ഞായറാഴ്ച തിരൂർ കോരങ്ങത്ത് സാംസ്കാരിക സമുച്ചയത്തിലാണ് പരിപാടി. ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി (വൈസ് ചാൻസലർ ദാറുൽ ഹുദാ യൂനിവേഴ്സിറ്റി) ഉദ്ഘാടനം ചെയ്യും. അസി.എക്സൈസ് ഇൻസ്പെക്ടർ കെ.എം. ബാബുരാജ് ക്ലാസെടുക്കുമെന്നും കെ.കെ.എം.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.