കുവൈത്ത് സിറ്റി: കെ.കെ.ഐ.സിയുടെ ആഭിമുഖ്യത്തിൽ കുവൈത്തിലെ അഞ്ചു മേഖലകളിൽ പ്രവർത്തിക്കുന്ന ഇസ്ലാഹി മദ്റസ വിദ്യാർഥികൾക്കായി ‘സർഗ വസന്തം 2025’ എന്ന പേരിൽ കലാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 21 വെള്ളിയാഴ്ച ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിലാണ് പരിപാടി. പി.എൻ. അബ്ദുൾ ലത്തീഫ് മദനി മുഖ്യ രക്ഷാധികാരിയായും സി.പി. അബ്ദുൽ അസീസ് (ചെയർമാൻ), സുനാഷ് ഷുക്കൂർ (ജനറൽ കൺവീനർ), അബ്ദുൽ അസീസ് നരക്കോട്ട് (കൺവീനർ), അബ്ദുസ്സലാം സ്വലാഹി, അൽ അമീൻ അബ്ദുൽ അസീസ് (ജോയിന്റ് കൺവീനർമാർ) എന്നിവർ പ്രധാന ഭാരവാഹികളായും സ്വാഗതസംഘം രൂപവത്കരിച്ചു. വിവിധ വകുപ്പ് കൺവീനർമാരെയും കമ്മിറ്റിയംഗങ്ങളെയും നിശ്ചയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.