കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെന്റർ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ മൂന്ന് മാസത്തെ അവധിക്കാല മദ്റസ 'സമ്മർ ലൈറ്റ് ക്ലാസ്' ഫഹാഹീൽ ദാറുൽ ഖുർആനിൽ തുടക്കമായി.
ചടങ്ങിൽ പി.പി. ഷഫീഖ് അധ്യക്ഷത വഹിച്ചു. കെ.കെ.ഐ.സി. ഐ.ടി സെക്രട്ടറി അനിലാൽ ആസാദ് പീരുമേട് ഉദ്ഘാടനം നിർവഹിച്ചു. സാജു ചെമ്മനാട് ക്ലാസെടുത്തു. അസ്ഹർ അത്തേരി, റഈസ് ബാത്ത എന്നിവർ സംസാരിച്ചു. അൻവർ കാളികാവ് സ്വാഗതവും റിയാസ് നന്ദിയും പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 97659867 എന്ന നമ്പറിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.