കെ.ഐ.ജി സാൽമിയ ഏരിയ ഹിജ്റ പഠനസംഗമത്തിൽ ശഫീഖ് അബ്ദുൽ സമദ് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കെ.ഐ.ജി കുവൈത്ത് സാൽമിയ ഏരിയ മുഹർറം പുതുവർഷത്തോടനുബന്ധിച്ചു ഹിജ്റ പഠനസംഗമം സംഘടിപ്പിച്ചു. സാൽമിയ സെൻട്രൽ ഹാളിൽ നടന്ന സംഗമം കെ.ഐ.ജി കേന്ദ്ര പ്രസിഡന്റ് പി.ടി. ശരീഫ് ഉദ്ഘടനംചെയ്തു. ഏരിയ പ്രസിഡന്റ് റിഷ്ദിൻ അമീർ അധ്യക്ഷതവഹിച്ചു. ശഫീഖ് അബ്ദുൽ സമദ് മുഖ്യപ്രഭാഷണം നിർവഹിച്ചു. കുവൈത്ത് പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്കു പോകുന്ന ഹവല്ലി യൂനിറ്റ് അംഗം ഹാരിസ് ഖനിക്ക് സംഗമത്തിൽ യാത്രയയപ്പ് നൽകി. വി.എസ്. നജീബ്, റിയാദ് ഹവല്ലി എന്നിവർ സംസാരിച്ചു. മെഹ്സ ഫൈസൽ ഖുർആൻ പാരായണം നടത്തി.
ഏരിയ സെക്രട്ടറി നിസാർ കെ. റഷീദ് സ്വാഗതം പറഞ്ഞു. ഏരിയ അസി. സെക്രട്ടറി മുഹമ്മദ് ഷിബിലി സമാപന പ്രസംഗവും പ്രാർഥനയും നിർവഹിച്ചു. പരിപാടിയുടെ കൺവീനർ ആസിഫ് ഖാലിദ് നന്ദി പറഞ്ഞു. ഇസ്ലാമിക് ക്വിസ് മത്സരത്തിൽ ഷിബി സലിം, സജ്ന ശിഹാബ്, ജെസി എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. സാജിദ് അലി ഒറ്റപ്പാലം, സലീം പതിയാരത്ത്, ഷാഫി എൻ. കെ, നാസർ പതിയാരത്ത്, ഫാറൂഖ് ശർഖി, ജഹാൻ, ആസിഫ് പാലക്കൽ, ഫൈസൽ ബാബു, സലീം വണ്ടൂർ, ഫൈസൽ ഷെരീഫ്, സാജിദ് അലി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.