അബ്ദുൽ നാസർ, കെ.പി. ജഫ്സീർ, ആസിഫ് ഖാലിദ്
കുവൈത്ത് സിറ്റി: കെ.ഐ.ജി ഖുർആൻ സ്റ്റഡി സെന്റർ വിശുദ്ധ ഖുർആനിലെ അന്നിസാഅ് അധ്യായത്തിലെ രണ്ടാം ഭാഗം അടിസ്ഥാനമാക്കി നടത്തിയ കോഴ്സിന്റെ പരീക്ഷാ ഫലം പ്രഖ്യാപിച്ചു.
അബ്ദുൽ നാസർ (കുവൈത്ത് സിറ്റി) കെ.പി. ജെഫ്സീർ (അബു ഹലീഫ), ആസിഫ് ഖാലിദ് (സാൽമിയ) എന്നിവർ ആദ്യ മൂന്ന് റാങ്ക് നേടി. ഓപൺ ബുക്ക് രൂപത്തിൽ ഓൺലൈനിൽ നടന്ന പരീക്ഷയിൽ 470 പേർ പങ്കെടുത്തു.
കെ.ഐ.ജി ഫേസ് ബുക്ക് പേജിൽ പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അന്നിസാഅ് അധ്യായത്തിലെ 29 മുതൽ 70 വരെ വാക്യങ്ങൾ ആസ്പദമാക്കി അബുൽ അഅ്ല മൗദൂദിയുടെ തഫ്ഹീമുൽ ഖുർആൻ ഉൾപ്പെടെയുള്ള തഫ്സീറുകളുടെ ഉള്ളടക്കം സിലബസിൽ ഉൾപ്പെടുത്തിയാണ് പരീക്ഷ നടന്നത്.
കുവൈത്തിന്റെ വിവിധ ഭാഗങ്ങളിലെ 22 കേന്ദ്രങ്ങളിൽ ഓൺലൈനിലും ഓഫ്ലൈനിലും ഖുർആൻ പഠിക്കുന്നവരാണ് പരീക്ഷയിൽ പങ്കെടുത്തത്. വിജയികൾക്കുള്ള സമ്മാനങ്ങൾ പിന്നീട് വിതരണം ചെയ്യും. അന്നിസാഅ് അധ്യായത്തെ മൂന്നാമത്തെ ഭാഗത്തെ അടിസ്ഥാനമാക്കിയുള്ള പുതിയ കോഴ്സ് അടുത്ത ആഴ്ച ആരംഭിക്കുമെന്ന് ഖുർആൻ സ്റ്റഡി സെന്റർ കൺവീനർ നിയാസ് ഇസ്ലാഹി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് +965 65051113 എന്ന നമ്പറിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.