കുവൈത്ത് സിറ്റി: പ്രമുഖ ഇസ്ലാമിക പണ്ഡിതനും കെ.െഎ.ജി കുവൈത്ത് പ്രസിഡൻറ് ഫൈസൽ മഞ്ചേരിയുടെ പിതാവുമായ അബ്ദുല്ല ഹസെൻറ നിര്യാണത്തിൽ കെ.െഎ.ജി കുവൈത്ത് മയ്യിത്ത് നമസ്കാരവും അനുസ്മരണ സംഗമവും സംഘടിപ്പിച്ചു. നമസ്കാരത്തിന് കെ.െഎ.ജി ആക്ടിങ് പ്രസിഡൻറ് സക്കീർ ഹുസൈൻ തുവ്വൂർ നേതൃത്വം നൽകി. അനുസ്മരണ സംഗമത്തിൽ സക്കീർ ഹുസൈൻ തുവ്വൂർ അധ്യക്ഷത വഹിച്ചു.
പാണ്ഡിത്യത്തിെൻറ ഗരിമയില്ലാതെ വിനയത്തോടെയും പിതൃതുല്യമായ വാത്സല്യത്തോടെയും ഇടപെട്ട മഹത് വ്യക്തിത്വമായിരുന്നു അബ്ദുല്ല ഹസൻ എന്ന് അദ്ദേഹം പറഞ്ഞു. കുവൈത്തിൽ നിരവധി തവണ സന്ദർശിക്കുകയും പ്രൗഢ ഗംഭീരമായ ക്ലാസുകളിലൂടെ പ്രചോദിപ്പിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. അദ്ദേഹത്തിെൻറ ഗ്രന്ഥങ്ങൾ പാണ്ഡിത്യവും പുരോഗമന ചിന്തയും വെളിവാക്കുന്നതാണ്. നാടിന് തണലേകുന്ന നിരവധി ശേഷിപ്പുകൾ നൽകിയാണ് അദ്ദേഹത്തിെൻറ മടക്കമെന്നും വിയോഗം സമൂഹത്തിന് വലിയ നഷ്ടമാണെന്നും യോഗം അനുസ്മരിച്ചു.
മുഹമ്മദ് ഷിബിലി ഖിറാഅത്ത് നടത്തി. കെ.െഎ.ജി ജനറൽ സെക്രട്ടറി പി.ടി. ഷാഫി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡൻറ് പി.ടി. ഷരീഫ്, ട്രഷറർ എൻ.പി. റസാഖ്, ഫിറോസ് ഹമീദ്, പി.കെ. മനാഫ്, ഖലീലുറഹ്മാൻ, നിസാർ മർജാൻ എന്നിവർ സംസാരിച്ചു. വെൽഫെയർ കേരള കുവൈത്ത് പ്രസിഡൻറ് അൻവർ സഇൗദിെൻറയും പിതാവാണ് അബ്ദുല്ല ഹസൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.