കെ.ഐ.ജി സൗഹൃദ ഇഫ്താർ വിരുന്നിൽ സലിം മമ്പാട് സംസാരിക്കുന്നു
കുവൈത്ത് സിറ്റി : വിശ്വാസ പ്രമാണങ്ങൾ ഏത് തന്നെയായാലും അത് മനുഷ്യന് വേണ്ടി നിലകൊള്ളുന്നതാകണമെന്നും മനുഷ്യത്വത്തിന് വേണ്ടി ശബ്ദിക്കുന്നതാകണമെന്നും പണ്ഡിതനും പ്രഭാഷകനുമായ സലിം മമ്പാട് പറഞ്ഞു. കെ.ഐ.ജി. കുവൈത്ത് സംഘടിപ്പിച്ച സൗഹൃദ ഇഫ്താർ വിരുന്നിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആത്മീയവും ഭൗതികവുമായ വെളിച്ചം വേണ്ടത്ര ലഭിച്ചിട്ടും മനുഷ്യന് കണ്ണുകാണാത്ത അവസ്ഥയാണ് ഇന്ന്. അതിരുകളില്ലാത്ത ഭൗതിക മോഹങ്ങൾ മനുഷ്യനെ അന്ധനാക്കിയിരിക്കുന്നു. ആചാരങ്ങളും അനുഷ്ഠാനങ്ങളും ആഘോഷങ്ങളാക്കുന്ന സാമൂഹിക ഘടനയാണ് നമുക്കുള്ളത്. ആരാധനകളുടെ ചൈതന്യം നഷ്ടപ്പെടുത്തുന്നതിൽ മതത്തിനകത്തെ ആന്തരിക ശക്തികൾ തന്നെ ഇടപെടലുകൾ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
കെ.ഐ.ജി സൗഹൃദ ഇഫ്താർ സദസ്സ്
കെ.ഐ.ജി പ്രസിഡന്റ് പി.ടി. ശരീഫ് അധ്യക്ഷത വഹിച്ചു. റിഗ്ഗഇ അഫ്റ ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ വിരുന്നിൽ ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ഫൈസൽ മഞ്ചേരി സമാപന പ്രസംഗം നടത്തി. വൈസ് പ്രസിഡന്റ് അൻവർ സഈദ്, ട്രഷറർ മനാഫ് എന്നിവർ സംബന്ധിച്ചു.
കുവൈത്തിലെ മത സാമൂഹിക സാംസ്കാരിക വ്യാപാര മേഖലകളിലെ പ്രമുഖ വ്യക്തികൾ ഇഫ്താർ വിരുന്നിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.